അമ്മമാര്‍ക്ക് പലപ്പോഴും കുഞ്ഞുങ്ങള്‍ കൂട്ടുകാരെ പോലെയാണ്. മാത്രമല്ല ചിലപ്പൊഴൊക്കെ കുസൃതി ഒപ്പിക്കാനുള്ള ഇടം കൂടിയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍ പറയുകയും വേണ്ട അമ്മമാരുടെ കുസൃതിയുടെ അളവ് കൂടും. സ്‌കോട്ട്‌ലന്റിലെ 27 കാരിയായ അമ്മ ഡാനിയേല്‍ മാക്‌ഷെറി തന്റെ കുഞ്ഞിന്റെ മുഖത്തും കാണിച്ചതും അങ്ങനെ ഒരു കുസൃതിയാണ്.
ഡാനിയേലിന് കട്ടിയുള്ള പുരികം ഉണ്ടെങ്കിലും കുഞ്ഞിന് വളരെ നേര്‍ത്ത പുരികങ്ങളായിരുന്നു ഉണ്ടായിരുന്നത്. മുടിയും കുറവായിരുന്നു. മാത്രമല്ല പുരികമില്ലാത്ത ഇസബെല്ലയെ കാണുമ്പോള്‍ എപ്പോഴും ഉറക്കം തുങ്ങിയതു പോലെ തോന്നുമായിരുന്നു. ഒരു ദിവസം മകളുടെ മുഖം കണ്ട ഡാനിയേലിന് ഒരു കുസൃതി ഒപ്പിക്കാന്‍ തോന്നി. തന്റെ ഐബ്രോ പെന്‍സില്‍ കൊണ്ട് മകളുടെ മുഖത്ത് കട്ടി കൂട്ടി പുരികങ്ങള്‍ വരച്ചുവച്ചു. അതിനുശേഷം മകളുടെ മുഖം കണ്ട ഡാനിയേലിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

മകളുടെ പുത്തന്‍ ലുക്കില്‍ ഒരു ഫോട്ടോ എടുത്തു. ചിത്രം സുഹൃത്തുക്കളെ കാണിച്ചപ്പോള്‍ അവര്‍ക്കും ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് രസകരമായിരുന്നു പുരികങ്ങള്‍ വരച്ചു ചേര്‍ത്ത ഇസബെല്ലയുടെ മുഖം. തുടര്‍ന്ന് ആളുകളുടെ പ്രതികരണം അറിയാന്‍ ഡാനിയേല്‍ സോഷ്യല്‍ മീഡിയയിലും ചിത്രം പങ്കുവച്ചു. അവിടുന്നു ലഭിച്ചതും രസകരമായ പ്രതികരണങ്ങളായിരുന്നു. എന്നാല്‍ ചിലരാകട്ടെ ഇത് കുട്ടിയെ ചൂഷണം ചെയ്യുന്നതാണ് എന്നു വിമര്‍ശിച്ചു. കുഞ്ഞിനെ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ച് ഡാനിയേല്‍ പറയുന്നത്. ഇസബെല്ലയുടെ 18-ാം പിറന്നാള്‍ കേക്കില്‍ വരച്ചുചേര്‍ക്കാന്‍ താന്‍ ഈ ചിത്രം സൂക്ഷിച്ചു വയ്ക്കും എന്ന് ഡാനിയേല്‍ പറയുന്നു.
Mum Draws Eyebrows On Newborn Baby