നോര്‍ത്ത് ഐര്‍ലന്റ് സ്വദേശികളായ സാറയും(28) വില്യവും(29) തങ്ങളുടെ മൂന്നാമത്തെ പെണ്‍കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ നടത്തിയ എല്ലാ സ്‌കാനിങ്ങിലും കുട്ടി പെണ്ണായിരിക്കും എന്നു തന്നെയാണ് ഉറപ്പിച്ചു പറഞ്ഞിരുന്നത്. അതോടെ മൂന്നാമത്തെ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാനായി പിങ്കു നിറത്തിലുള്ള ബലൂണുകളും റിബറുകളും നിറച്ച് വീട് അലങ്കരിച്ചിരുന്നു. കുഞ്ഞു വാവയ്ക്ക് ഇടാനുള്ള പിങ്കു നിറത്തിലുള്ള വസ്ത്രങ്ങളും വാങ്ങിവച്ചു. ആദ്യെത്ത രണ്ടുപേരും പെണ്‍കുട്ടികളായിരുന്നതു കൊണ്ട് ഇവര്‍ മറിച്ചൊന്നും ചിന്തിച്ചില്ല. 

women
Photo Courtesy: caters news

ഗര്‍ഭത്തിന്റെ 17-ാം ആഴ്ചയിലാണ് വില്യവും സാറയും ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാനായി ഒരു സ്വകാര്യ സ്‌ക്യാനിങ് സെന്ററിനെ സമീപിച്ചത്. പെണ്‍കുഞ്ഞാണെന്നായിരുന്നു സ്‌ക്യാനിങ്ങ് റിപ്പോര്‍ട്ട്. അവസാന സ്‌ക്യാനിങ്ങില്‍ വരെ പെണ്‍കുഞ്ഞാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സാറ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ വില്യമിന്റെ പ്രതികരണം കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയി എന്ന് സാറ പറയുന്നു. എന്തായാലും പെണ്‍കുഞ്ഞിനായി വാങ്ങിച്ചു സൂക്ഷിച്ച പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് പുതിയ കുഞ്ഞാവ് ധരിക്കുന്നത്.

Content Highlights:Couple expecting third daughter they were actually having a boy despite EIGHT scans