ന്ന് കുഞ്ഞ് മില സ്‌കൂളില്‍ നിന്ന് തിരിച്ചു വീട്ടിലെത്തിയത് പിങ്കും ഗ്രേയും നിറത്തിലുള്ള ഒരു ജാക്കറ്റുമായായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അത് മകളുടെ ജാക്കറ്റല്ല എന്ന് പിതാവിന് മനസിലായി. എന്നാല്‍ തന്റെ മകളുടെ തെറ്റ് സ്‌നേഹത്തോടെ പറഞ്ഞു തിരുത്തുന്ന 'ഡാഡികൂളിന്റെ' വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിലയുടെ പിതാവിന്റെ സഹോദരിയായിരുന്നു ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.  തന്റെ കറുപ്പ് ജാക്കറ്റിന് മുകളിലായിരുന്നു മില ഇത് ധരിച്ചിരുന്നത്.

'നിനക്ക് ഇത് എവിടുന്നു കിട്ടി' എന്ന പിതാവിന്റെ ചോദ്യത്തിന് താന്‍ വാങ്ങിയതാണെന്നായിരുന്നു മിലയുടെ മറുപടി. എവിടെ നിന്ന് വാങ്ങിയതാണെന്ന ചോദ്യത്തിന് അത് സ്‌റ്റോറില്‍ നിന്ന് അഞ്ചു രൂപയ്ക്ക് വാങ്ങിയതാണെന്നും മില പറഞ്ഞു. അപ്പോള്‍ പിതാവിന്റെ അടുത്ത ചോദ്യം എത്തി, 'ഏതു ബ്രാന്‍ഡിന്റെ ജാക്കറ്റാണിത്' എന്നാല്‍ ഒട്ടും മടിക്കാതെ മിലയുടെ ഉത്തരവും എത്തി 'നൈക്കിയുടെതാണ്' 

അതുകൊണ്ടും പിതാവിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചില്ല. 'നിന്റെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും ഇതുപോലെ ഒന്നുണ്ടോ' എന്ന ചോദ്യത്തിന് ഒരു സുഹൃത്തിന്റെ പേരും മില പറഞ്ഞു. അതോടെ ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ ഇത് ആ സൃഹൃത്തിന് തിരിച്ചു കൊടുക്കണം എന്നായിരുന്നു ഡാഡികൂളിന്റെ മറുപടി. പക്ഷേ ഇത് എനിക്ക് പാകമാണെന്നായിരുന്നു കുട്ടി ചിണുങ്ങിക്കൊണ്ട് ഉത്തരം പറഞ്ഞത്.

എന്നാല്‍ നമുക്ക് മറ്റൊരെണ്ണം ഇതോ പോലെ വാങ്ങാം എന്നും ഇത് തിരിച്ചു കൊടുക്കണം എന്നും പിതാവ് മറുപടി പറഞ്ഞു. മിലയുടെ ആന്റിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കുട്ടിക്കാലത്ത് കുട്ടികള്‍ വരുത്തുന്ന ചെറിയ തെറ്റുകളെക്കുറിച്ച് സ്‌നേഹത്തോടെ അവരെ പറഞ്ഞു മനസിലാക്കുന്നത് സ്വഭാവത്തില്‍ നല്ല മാറ്റം വരുത്താന്‍ സഹായിക്കും. ഇതിനോടകം 13 മില്യണ്‍ ആള്‍ക്കാരാണ് വീഡിയോ കണ്ടത്.

Content Highlights: baby girl for stealing friend's jacket.