തെങ്കിലും കാരണവശാല്‍ ചിലപ്പോള്‍ ജീവിതം ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം. 

വിവാഹ മോചിതയായാല്‍ 

ജീവനാംശമായോ നഷ്ടപരിഹാരമായോ ലഭിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കണം. പണം ഒരുമിച്ചാണ് കിട്ടുന്നതെങ്കില്‍ ഉയര്‍ന്ന പലിശയുള്ള വായ്പകളെല്ലാം അടച്ചുതീര്‍ക്കണം. പ്രതിമാസം ആണ് തുക ലഭിക്കുന്നതെങ്കില്‍ അത് മ്യൂച്ചല്‍ ഫണ്ട്, ചിട്ടി, റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയ ഉപാധികളില്‍ നിക്ഷേപിക്കാം. പങ്കാളിയുടെ വായ്പകളില്‍ ഗാരന്റര്‍ ആയി നിന്നുണ്ടെങ്കില്‍ അതെല്ലാം അവസാനിപ്പിക്കണം. സംയുക്തമായി ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അതും റദ്ദാക്കണം. ജോയിന്റ് ബാങ്ക് അക്കൗണ്ടും ക്ലോസ് ചെയ്യണം. 

ടേം ഇന്‍ഷുറന്‍സ് സ്വന്തം പേരില്‍ ഇല്ലെങ്കില്‍ ഉടന്‍ അതില്‍ ചേരണം. നിങ്ങള്‍ മരണപ്പെട്ടാല്‍ ഒരു നിശ്ചിത തുക അനന്തരാവകാശിക്ക് ലഭ്യമാക്കുന്ന പോളിസിയാണ് ഇത്. മെഡിക്ലെയിം ഇന്‍ഷുറന്‍സ് പങ്കാളിയുടെ പേരിലാണെങ്കില്‍ അതിന്റെ സംരക്ഷണം കിട്ടില്ല. എന്നാല്‍ മക്കള്‍ക്ക് കിട്ടും. പക്ഷേ ഇക്കാര്യത്തില്‍ ഒരു ധാരണയില്‍ എത്തിയില്ലെങ്കില്‍ പങ്കാളിക്ക് കുട്ടികളെ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കാം. കുട്ടികളെ കൂടി ചേര്‍ത്ത് പുതിയ മെഡിക്ലെയിം പോളിസി എടുക്കുന്നതാണ് നല്ലത്. അപകട സംരക്ഷണ ഇന്‍ഷുറന്‍സ് പോളിസിയും എടുക്കണം. ജോലിയില്ലെങ്കില്‍ പെട്ടന്ന് തന്നെ കണ്ടെത്തണം. 

വിധവയായാല്‍
 
പ്രിയപ്പെട്ടവന്റെ വേര്‍പാട് താങ്ങാന്‍ പറ്റാത്തതായിരിക്കും. എന്നാല്‍ കുടുംബം മുന്നോട്ട്‌കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നാല്‍ ബാധ്യതകളുടേയും ആസ്തികളുടേയും പട്ടിക തയ്യാറാക്കണം. ഇന്‍ഷുറന്‍സില്‍ നിന്ന് കിട്ടേണ്ട തുകയ്ക്കുള്ള ക്ലെയിം അപേക്ഷകള്‍ കൃത്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. നിക്ഷേപ സംബന്ധിയായ രേഖകള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്ക് മരണസര്‍ട്ടിഫിക്കറ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് വില്‍പ്പത്രം തുടങ്ങിയ രേഖകള്‍ വേഗം നേടിയെടുക്കണം. 

സുരക്ഷിത മാര്‍ഗങ്ങളില്‍ നിക്ഷേപം കേന്ദ്രീകരിക്കാം

ലഭ്യമായ പണം സൂക്ഷിച്ച് ഉപയോഗിക്കേണ്ട സമയമാണ്. തിടുക്കപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കേണ്ട ആദ്യം അവകാശപ്പെട്ട പണം വാങ്ങണം. ഇന്‍ഷുറന്‍സ് തുക, ജോലിയില്‍ നിന്ന് ലഭിക്കാനുള്ള പണം തുടങ്ങിയവ വാങ്ങി ബാങ്കില്‍ നിക്ഷേപിക്കാം. ഏതാനും മാസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ലഭ്യമായ സമാഹരിച്ച ശേഷം ബാധ്യതകള്‍ കുറേശ്ശെയായി വീട്ടിത്തുടങ്ങാം. ഇതിനൊപ്പം കുട്ടികളുടെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളും ആരംഭിക്കണം. ഓഹരിയില്‍ തല്‍ക്കാലത്തേക്ക് നേരിട്ട് നിക്ഷേപം വേണ്ട. പകരം മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാം. ചിട്ടി, റിക്കറിങ് ഡിപ്പോസിറ്റ്, പോസ്‌റ്റോഫീസ് സേവിങ്‌സ് സ്‌കീം പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലും നിക്ഷേപം നടത്താം.