പ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ബില്ലടക്കുന്നതും എന്തിന് മനസ്സിനിണങ്ങിയ ബാഗും ചെരിപ്പും വസ്ത്രങ്ങളുമുള്‍പ്പടെ എല്ലാം വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണ്. അല്പം ശ്രദ്ധയുണ്ടെങ്കില്‍ ഉപഭോക്താവിന് വളരെയധികം പണം ലാഭിക്കാവുന്ന ഒന്നാണ് ഇത്തരം ഇ-ഷോപ്പിംഗുകള്‍.

എയര്‍ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം ചൊവ്വാഴ്ചകളില്‍

എയര്‍ലൈന്‍ കമ്പനികള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ളത്. അതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ക്ക് ചൊവ്വാഴ്ചകളില്‍ ടിക്കറ്റ് എടുക്കുന്നത് നന്നായിരിക്കും. തലേന്ന് വളരെ കുറവായിരുന്ന അതേ എയര്‍ലൈന്‍ ടിക്കറ്റിന് തൊട്ടുപിറ്റേന്ന് ഇരട്ടി തുകയായി ചിലപ്പോള്‍ വര്‍ധിച്ചിരിക്കുന്നത് കാണാം. ഇത് ഓണ്‍ലൈന്‍ മര്‍ച്ചന്റിന്റെ ഒരു തന്ത്രമാണ്. നിങ്ങളുടെ സ്ഥലം, നിങ്ങള്‍ ബ്രൗസ് ചെയ്യുന്ന രീതി, സൈറ്റുകളില്‍ സമയം ചെലവിടുന്ന രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് അവര്‍ പലതരത്തിലുള്ള തുകകള്‍ കാണിക്കുന്നത്. നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററികള്‍ എല്ലാം ക്ലീന്‍ ചെയ്യുന്നതും നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ജിമെയില്‍ അക്കൗണ്ടുകള്‍ ലോഗൗട്ട് ചെയ്യുന്നതും നല്ലതാണ്. 

കണ്ട ഉടനെ ഓര്‍ഡര്‍ കൊടുക്കുന്ന രീതി ഉപേക്ഷിക്കാം

ബ്രൗസിംഗിനിടെ കണ്ട ഒന്ന് നിങ്ങളുടെ മനം കവര്‍ന്നെന്നിരിക്കട്ടെ. ഉടനടി അത് വാങ്ങുന്നതിന് പകരം ഗൂഗിളിനെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയാണ് വേണ്ടത്. അതായത് മറ്റു ലിങ്കുകളില്‍ കൂടി പോയി സെര്‍ച്ച് ചെയ്തതിന് ശേഷം ആ പ്രൊഡക്ടിന് മറ്റിടങ്ങളില്‍ വല്ല ഡിസ്‌കൗണ്ടുകള്‍ ഉണ്ടോ എന്ന തിരയുന്നത് നന്നായിരിക്കും. അതുപോലെ വാങ്ങേണ്ട സാധനം ഒരാഴ്ച തുടര്‍ച്ചയായി വിവിധ സൈറ്റുകളില്‍ നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ ഡിസ്‌കൗണ്ട് വരുന്നത് നോക്കി ഓര്‍ഡര്‍ ചെയ്യാം.

വസ്ത്രങ്ങള്‍ക്ക് വ്യാഴം 

വസ്ത്രങ്ങള്‍, ബാഗുകള്‍ പോലുള്ളവയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ വ്യാഴാഴ്ചകളില്‍ വാങ്ങുന്നതാണ് നല്ലത്. കാരണം വീക്കെന്‍ഡിലെ കച്ചവടത്തിനായി ഓണ്‍ലൈന്‍ മര്‍ച്ചന്റ് തങ്ങളുടെ അലമാരകള്‍ നിറക്കുന്നത് വ്യാഴാഴ്ചയോടെ ആയിരിക്കും. അതിനാല്‍ ഏറ്റവും മികച്ചത് തന്നെ നോക്കിയെടുക്കാനായി സാധിക്കും

പേജുകള്‍ ലൈക്ക് ചെയ്യാം

നിങ്ങളുടെ പ്രിയപ്പെട്ട റീടെയ്‌ലറുടെ പേജുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമെല്ലാം ലൈക്ക് ചെയ്തിടുന്നത് ഡിസ്‌കൗണ്ടുകളും പുതിയ സ്റ്റോക്കുകള്‍ വരുന്നതും അറിയാന്‍ സഹായിക്കും. 

പണമിണപാടുകള്‍ക്ക് മൊബൈല്‍ ആപ്പുകള്‍

പണമിടപാടുകള്‍ക്ക് പെടിഎം പോലുള്ള മോബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് ക്യാഷ് ബാക്ക് പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കും