നികുതി (ടി.ഡി.എസ്) പിടിച്ചു. അടുത്ത വര്‍ഷമെങ്കിലും നികുതി ബാധ്യത കുറയ്ക്കാന്‍ കരുതലോടെ എന്തെങ്കിലും നിക്ഷേപം നടത്തേണ്ടേ?
ജൂലായ് ആയി. ആദായനികുതി 'റിട്ടേണ്‍' ഫയല്‍ ചെയ്യണം. ഇതിനൊപ്പം ആദായനികുതി ലാഭിക്കാനുള്ള ഇ.എല്‍.എസ്.എസ്. പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം.* എന്താണ് ഇ.എല്‍.എസ്.എസ്?


ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതിയാണ് 'ഇ.എല്‍.എസ്.എസ്'. 'ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം' എന്നതിന്റെ ചുരുക്കപ്പേരാണിത്. ഓഹരി വിപണിയിലെ നേട്ടത്തോടൊപ്പം ആദായനികുതി ലാഭവുമാണ് ഇതിന്റെ പ്രത്യേകത.


* എത്ര രൂപ വരെയുള്ള നിക്ഷേപത്തെയാണ് വരുമാനത്തില്‍ നിന്നും കുറവ് ചെയ്യാവുന്നത്?


ആദായനികുതി വകുപ്പ് 80 സി പ്രകാരം 'ഒരുലക്ഷം' രൂപവരെ വരുമാനത്തില്‍ നിന്നും കുറവ് ചെയ്യാവുന്നതാണ്.


* ഇ.എല്‍.എസ്.എസ്. നിക്ഷേപം എവിടെയാണ് ചെയ്യേണ്ടത്?


എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളും ഇ.എല്‍.എസ്.എസ്. പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.


* നിക്ഷേപ കാലാവധി? മൂന്ന് വര്‍ഷമാണ് കുറഞ്ഞ കാലാവധി.* ഒരുമിച്ചുള്ള തുകയാണോ നിക്ഷേപത്തിന് വേണ്ടത്?


ഒരുമിച്ച് എത്ര ലക്ഷം രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം. എന്നാല്‍ ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ ആദായനികുതി ആനുകൂല്യം ലഭിക്കൂ.
കൂടാതെ എല്ലാ മാസവും ബാങ്ക് അക്കൗണ്ടിലൂടെ ഒരു നിശ്ചിത തുക വീതം അടയ്ക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി.) വഴി കഴിയും.
ഒരു ചെക്കും അപേക്ഷാഫോറവും പൂരിപ്പിച്ച് നല്കിയാല്‍ കൃത്യമായി ബാങ്കില്‍ നിന്നും മാസത്തവണകളായി ഇ.എല്‍.എസ്.എസ്. പദ്ധതിയിലേക്ക് 'ഇലക്‌ട്രോണിക് ക്ലിയറിങ്' (ഇ.സി.എസ്) വഴി തുക സ്വീകരിക്കുകയും അതിനുള്ള യൂണിറ്റുകള്‍ ലഭിക്കുകയും ചെയ്യും. കുറഞ്ഞത് 500 രൂപ മുതല്‍ ഇത്തരത്തില്‍ നിക്ഷേപിച്ച് തുടങ്ങാം.
ഓഹരി വിപണിയിലെ ഉയര്‍ച്ചയും താഴ്ചയും നിക്ഷേപത്തെ കാര്യമായി ബാധിക്കില്ലെന്നതാണ് എസ്.ഐ.പി. വഴിയുള്ള ഇ.എല്‍.എസ്.എസ്. നിക്ഷേപത്തിന്റെ പ്രത്യേകത.


* ഏകദേശം എത്ര 'റിട്ടേണ്‍' കിട്ടാന്‍ സാധ്യതയുണ്ട്?


കഴിഞ്ഞ വര്‍ഷങ്ങളില്‍ 70 ശതമാനത്തിലേറെ നേട്ടം നല്കിയ ഫണ്ടുകള്‍ ഉണ്ട്. എന്നാല്‍ ഏകദേശം 25 മുതല്‍ 30 ശതമാനം വരെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഓഹരിയിലാണ് നിക്ഷേപിക്കുന്നത് എന്നതുകൊണ്ടുതന്നെ 'റിട്ടേണ്‍' മുന്‍കൂര്‍ ഉറപ്പ് നല്കാന്‍ കഴിയില്ല.


* കാലാവധി കഴിയുമ്പോള്‍ നിക്ഷേപത്തിനും മൂലധന വര്‍ധനവിനും നികുതി ഉണ്ടോ?


ഇ.എല്‍.എസ്.എസ്. നിക്ഷേപത്തില്‍ നിന്നും മൂന്ന് തരത്തില്‍ നികുതിലാഭം ഉണ്ട്. ആദ്യത്തേത് നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി കുറവ് കിട്ടും. കൂടാതെ നിക്ഷേപത്തിന് കിട്ടുന്ന വരുമാനത്തിന് അതായത് ലാഭവിഹിതത്തിന് (ഡിവിഡന്റ്) നികുതി നല്‍കേണ്ടതില്ല. ഇതിനുപുറമേ കാലാവധി കഴിയുമ്പോള്‍ കിട്ടുന്ന തുകയ്ക്ക്, മൂലധന വര്‍ധനവ് ഉള്‍പ്പെടെ നികുതി ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനും പുറമേ ഇന്ന് പല മ്യൂച്വല്‍ ഫണ്ട് കമ്പനികളും നിക്ഷേപത്തിന് അനുസരണമായി നിക്ഷേപകന് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്.


ബി. രാജേന്ദ്രന്‍, എം.ഡി. സര്‍പ്ലസ് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം