ആദായ നികുതിനിയമം അനുസരിച്ച് വരുമാനം (ആദായം) നികുതി ബാധ്യത ഒഴിവാക്കിയിട്ടുള്ള അടിസ്ഥാന പരിധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്. അതായത് വകുപ്പ് 80 സി. ഉള്‍പ്പെടെ അനുവദിച്ചിട്ടുള്ള കിഴിവ് കൂടിക്കഴിഞ്ഞാല്‍ ഒരുരൂപപോലും നികുതി അടക്കേണ്ടതില്ലെങ്കില്‍ കൂടി റിട്ടേണ്‍ സമര്‍പ്പിക്കണം.
ആദായ നികുതി നിയമത്തിലെ വകുപ്പ് 139(1) അനുസനരിച്ച് (അക്കൗണ്ട് ആഡിറ്റ് ചെയ്യേണ്ടാത്തവരെല്ലാം) ജൂലായ് 31 നകം നിശ്ചിത ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.
നികുതി ബാധ്യത വരാത്ത അടിസ്ഥാന പരിധി കണക്കാക്കുന്നത് ഒരു വ്യക്തിയുടെ മൊത്ത വരുമാനത്തിലാണ്. പുരുഷന്മാര്‍ക്ക് 1,10,000 രൂപയും സ്ത്രീകള്‍ക്ക് 1,45,000 രൂപയും, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് (സ്ത്രീകള്‍ ഉള്‍പ്പെടെ) 1,95,000 രൂപവരെയും നികുതി ബാധ്യത ഇല്ല. അതുകൊണ്ട് തന്നെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ബാധ്യതയും ഇല്ല.
നിങ്ങളുടെ വരുമാനം ഈ പരിധിക്ക് പുറത്താണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.
പ്രധാനമായും അഞ്ച് മേഖലകളില്‍ നിന്നുള്ള വരുമാനം ചേര്‍ന്നതാണ് ഒരു വ്യക്തിയുടെ മൊത്തവരുമാനം.
ശമ്പളം (പെന്‍ഷന്‍ ഉള്‍പ്പെടെ), കെട്ടിടങ്ങളില്‍നിന്നുള്ള വരുമാനം, ബിസിനസ് അഥവാ പ്രൊഫഷന്‍ വഴിയുള്ള വരുമാനവും നേട്ടവും, മറ്റ് വരുമാനങ്ങള്‍ എന്നിവ ചേര്‍ത്താണ് ആദായ നികുതി നിയമം അനുസരിച്ച് മൊത്ത വരുമാനം കണക്കാക്കുന്നത്.
നിശ്ചിത ഫോമില്‍ വേണം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍. ശമ്പളം/പെന്‍ഷന്‍, പലിശ തുടങ്ങിയ വരുമാനം മാത്രം ഉള്ളവര്‍ ഐ.ടി.ആര്‍-1, (ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോറം ഒന്ന്) ഉപയോഗിക്കുകയും എന്നാല്‍ ഈ പറഞ്ഞ വരുമാനത്തിനോടൊപ്പം ഭവന വായ്പ തിരിച്ചടവ് കൂടി ഉണ്ടെങ്കില്‍ ഐ.ടി.ആര്‍-2 ഫോമിലും റിട്ടേണ്‍ സമര്‍പ്പിക്കണം.ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റ് വഴി ഓണ്‍-ലൈനായും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.
റിട്ടേണ്‍ പൂരിപ്പിക്കുമ്പോള്‍ പാന്‍ നമ്പര്‍ തെറ്റാതെ എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തീയതി മാറ്റാന്‍ കാത്തിരിക്കേണ്ട.എപ്പോഴായാലുംറിട്ടേണ്‍ സമര്‍പ്പിക്കേണ്ടതല്ലേ? അത് വൈകിച്ചിട്ട് പ്രത്യേക പ്രയോജനം ഒന്നും ഇല്ല. എന്ന് മാത്രമല്ല മറന്ന് പോകാന്‍ സാധ്യതയും കൂടുതലാണ്.ഇനിയും വൈകിക്കേണ്ട, ഇന്നുതന്നെ റിട്ടേണ്‍ സമര്‍പ്പിച്ച് മടങ്ങാം.


പാന്‍' എടുക്കാന്‍ പേടിക്കേണ്ട


നികുതി അടക്കേണ്ടങ്കില്‍ പിന്നെന്തിന് പാന്‍? പാന്‍ എടുത്താല്‍ പിന്നെ പൊല്ലാപ്പ് ആകില്ലേ?
ഇതെല്ലാം പാന്‍ എടുക്കാത്തവരുടെ സംശയങ്ങളില്‍ ചിലത് മാത്രമാണ്.
പാന്‍ എന്നാല്‍ 'പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍' എന്നാണ്. ആദായ നികുതി വകുപ്പ് നിയമം അനുസരിച്ച് ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് പാന്‍ കാര്‍ഡ്.
ആര്‍ക്ക് വേണമെങ്കിലും 'പാന്‍' എടുക്കാം. നികുതി അടയ്ക്കല്‍ ഒരുബാധ്യതയും ഇല്ലാത്തവര്‍ക്കും പാന്‍ കാര്‍ഡ് സ്വന്തമാക്കാം. കുഞ്ഞുകുട്ടികള്‍ക്ക് കൂടി പാന്‍കാര്‍ഡ് എടുക്കാം.
നികുതി ബാധ്യത വരുന്നവര്‍ റിട്ടേണ്‍ നല്‍കുമ്പോള്‍ കൃത്യമായി പാന്‍നമ്പര്‍ എഴുതണം. പാന്‍കാര്‍ഡ് എടുത്തതുകൊണ്ട്മാത്രം ഒരു നികുതി ബാധ്യതയും വരുന്നില്ല. പ്രത്യേകിച്ച് റിട്ടേണ്‍ നല്‍കാനുള്ള ബാധ്യതയും വരുന്നില്ല.പാന്‍ എടുക്കാന്‍ വളരെ എളുപ്പമാണ്. ഒരു കളര്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും മേല്‍വിലാസം തെളിയിക്കുന്ന രേഖയും സഹിതം അപേക്ഷിച്ചാല്‍ പാന്‍കാര്‍ഡ് റെഡി.
പല സന്ദര്‍ഭങ്ങളിലും ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍, ബാങ്ക് നിക്ഷേപം, മ്യൂച്ചല്‍ഫണ്ട് നിക്ഷേപം, എന്ന് തുടങ്ങി എല്ലാത്തിനും ഇപ്പോള്‍ പാന്‍കാര്‍ഡ് ഉപയോഗംവരും.

പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍


ആദായനികുതി സംബന്ധിച്ച നടപടികള്‍ക്കായി ആദായനികുതിവകുപ്പ് ഓരോ പൗരനും നല്‍കുന്ന നമ്പറാണ് 'പാന്‍' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍. ആദായനികുതി നല്‍കേണ്ടതില്ലാത്ത വിദ്യാര്‍ഥികള്‍ക്കോ, മറ്റേതൊരു പൗരനുമോ 'പാന്‍' നമ്പര്‍ അടയാളപ്പെടുത്തിയ 'പാന്‍' കാര്‍ഡിന് അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷ നല്‍കേണ്ടത് ഇന്‍കം ടാക്‌സ് ഓഫീസിലല്ല; ആദായനികുതിവകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയ ഏജന്‍സികളെയാണ്. യു.ടി.ഐ. ഇന്‍വെസ്റ്റര്‍ സര്‍വീസസ് ലിമിറ്റഡ്, പനമ്പിള്ളിനഗറിലെ കാര്‍വി കണ്‍സള്‍ട്ടന്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് പാന്‍ അപേക്ഷ സ്വീകരിച്ച്, കാര്‍ഡ് ലഭ്യമാക്കി നല്‍കുന്നത്. വിലാസം തെളിയിക്കുന്ന രേഖയും 3.5 സെ.മീ. ന്ദ 2.5 സെ.മീ. വലിപ്പത്തിലുള്ള ഒരു കളര്‍ ഫോട്ടോയുമാണ് പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം നല്‍കേണ്ടത്. സാധാരണഗതിയില്‍ അപേക്ഷ നല്‍കി മൂന്നാഴ്ചയ്ക്കകം പാന്‍ കാര്‍ഡ് ലഭിക്കും.

ആദായനികുതി റിട്ടേണിന് ഇ-ഫയലിങ്


ഓഫീസില്‍ ക്യൂനിന്ന് സമര്‍പ്പിക്കുന്നതിനുപകരം ആദായനികുതിറിട്ടേണ്‍ ഇന്റര്‍നെറ്റ്‌വഴി ഫയല്‍ചെയ്യാനും സൗകര്യമുണ്ട്. നന്രന്ര.്രഹൃര്ൗവറമന്ദഹൃലഹമ.ഷ്്വ.ഹൃ എന്ന വിലാസത്തില്‍ ലോഗ്ഇന്‍ ചെയ്ത് രജിസ്റ്റര്‍ചെയ്യുകയാണ് ആദ്യം വേണ്ടത്. റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ എക്‌സ്എംഎല്‍ ഫോര്‍മാറ്റിലുള്ള നിര്‍ദിഷ്ട ഫോറം പൂരിപ്പിക്കണം. ഇത് നിങ്ങളുടെ യൂസര്‍ ഐഡിയില്‍നിന്ന് സബ്മിറ്റ് ക്ലിക്‌ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇത്രയും നടപടിക്രമം പൂര്‍ത്തിയായാല്‍ താത്കാലിക അക്‌നോളജ്‌മെന്റിന് സമാനമായ രശീതി ലഭിക്കും. പിന്നീട്, ഇതിന്റെ രണ്ടു പ്രിന്റെടുത്ത് ആദായനികുതി ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അതിലൊന്ന് സീല്‍വെച്ച് തിരിച്ചുനല്‍കുകയുംചെയ്യും. ഇതോടെ ഇ-ഫയലിങ് പൂര്‍ത്തിയാകും.