ര്‍ത്തവത്തിന്റെ ഇടയ്ക്ക് കഠിനമായ വ്യായാമമുറകള്‍ ചെയ്യാന്‍ കഴിയുമോ എന്നത് മിക്കവര്‍ക്കും സംശയമുണ്ടാക്കുന്ന കാര്യമാണ്. ആര്‍ത്തവസമയത്ത് ചിലര്‍ക്ക് കടുത്ത വയറുവേദനയും ചില ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുക സാധാരണമാണ്. അതിനാല്‍ മിക്കവരും ഈ സമയത്ത് കഠിനമായ വ്യായാമമുറകളില്‍ നിന്ന് മാറി നില്‍ക്കാറുണ്ട്. ന്യൂട്രീഷണിസ്റ്റായ നാന്‍സി ദെഹ്‌റ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിനുള്ള മറുപടി നല്‍കുന്നു. ആര്‍ത്തവസമയത്ത് വ്യായാമം ചെയ്യുന്നതിന്റെ ഫലം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഓരോരുത്തരിലും അനുഭവപ്പെടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍, ആര്‍ത്തവരക്തത്തിന്റെ അളവ്, വേദന എന്നീ ഘടകങ്ങള്‍ വ്യായാമത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.

ആര്‍ത്തവസമയത്ത് ചെറിയ വേദന ഉള്ളവരും വേദന ഇല്ലാത്തവരും ചെറിയ വ്യായാമമുറകള്‍ ചെയ്യുന്നത് കൊണ്ട് പ്രശ്‌നങ്ങളേതുമില്ലെന്ന് നാന്‍സി ചൂണ്ടിക്കാട്ടുന്നു. 

വലിയതോതിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കഠിനമായ വ്യായാമങ്ങള്‍ മാറ്റിവെക്കാമെന്ന് നാന്‍ഡി പറഞ്ഞു. അതേസമയം, ഇത്തരക്കാര്‍ക്ക് യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍ കുറച്ച് രക്തചംക്രമണം വര്‍ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ആര്‍ത്തവസമയത്ത് ആയാസകരമല്ലാത്ത ചെറിയ വ്യായാമമുറകള്‍ നല്ലതാണ്. വെയ്റ്റ്‌ലിഫ്റ്റിങ് പോലുള്ള കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കി യോഗ, സ്‌ട്രെച്ചിങ് എന്നിവ പരിശീലിക്കാം. നീന്തല്‍, സൈക്ലിങ്, ചെറിയ നടത്തം തുടങ്ങിയ ചെയ്യാം. ഇത് ആര്‍ത്തവസമയത്തെ ശാരീരികഊര്‍ജം വര്‍ധിപ്പിക്കുന്നതിനൊപ്പം മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യും. അതേസമയം, ഏത് തരം വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുമ്പും ശാരീരിക അവസ്ഥ നന്നായി മനസ്സിലാക്കണം. പൂര്‍ണമായും വിശ്രമം എടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങിനെ തുടരാം. ശരീരത്തെ നന്നായി മനസ്സിലാക്കിയിട്ടു മാത്രമെ വ്യായാമ മുറകളിലേക്ക് കടക്കാന്‍ പാടുള്ളൂ-നാന്‍സി വീഡിയോയില്‍ പറഞ്ഞു.

അതേസമയം, സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് ശാരീരിക അസ്വസ്ഥതകളും വേദനയും താരതമ്യേന കുറവായിരിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വീഡിയോയില്‍ നാന്‍സി പറയുന്നു.

workout during periods time period cycle for women nutritionist nancy dehra excercise tips