ദീര്‍ഘനേരം ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ കൂടുതല്‍ സമയം ഓഫീസിലിരുന്നു ജോലി ചെയ്യുന്നത് വിഷാദത്തിലേയ്ക്ക് നയിക്കുമെന്ന് പഠനം. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിഷാദം പിടികൂടാനുള്ള സാധ്യത ഇരട്ടിയാണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നു. എപ്പിയെമിയോളി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. 

ദീര്‍ഘനേരം ജോലി ചെയ്യുന്ന സ്ത്രീകളുടെ വയസ്സ്, ജീവിതസാഹചര്യം, കുട്ടികള്‍, കുടുംബം, ജോലിയോടുള്ള താല്‍പര്യം എന്നി ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് ഏറ്റവും കൂടുതല്‍ വിഷാദ ലക്ഷണങ്ങള്‍ കാണുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇത് സ്ത്രീയ്ക്കും പുരുഷനും ഏകദേശം ഒരുപോലെയാണ്. ആളുകളുമായി കൂടുതല്‍ ഇടപെടേണ്ടി വരുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ കാണുന്നത്.

Content Highlights:working women issue