ര്‍ഭാശയമുഖത്ത് ഉണ്ടാവുന്ന അണുബാധയാണ് സെര്‍വിസൈറ്റിസ്. ചുവപ്പ്‌നിറം,വീക്കം,വേദന എന്നിവ ഉള്‍പ്പെടുന്ന അവസ്ഥയാണിത്. ഈ അണുബാധയ്ക്ക് പ്രധാനകാരണങ്ങള്‍ ലൈംഗികജന്യ രോഗങ്ങളോ അലര്‍ജിയോ ആവാം.

സെര്‍വിസൈറ്റിസിന് കാരണമാവുന്ന ലൈംഗിക രോഗങ്ങള്‍

 • ക്ലമിഡിയ
 • ഹ്യൂമന്‍ പാപ്പിലോമ വൈറസ്
 • ട്രൈക്കോമോണിയാസിസ്
 • ഗൊണേറിയ

അലര്‍ജിക്ക് കാരണമാകുന്നവ

 • ബീജനാശിനികള്‍
 • കോണ്ടം
 • ഡയഫ്രം
 • ടാമ്പൂണ്‍ കെമിക്കലുകള്‍

ഗര്‍ഭാവസ്ഥയില്‍ രക്തയോട്ടം വര്‍ധിക്കുന്നതും ഹോര്‍മോണ്‍ നില ഉയരുന്നതും സെര്‍വിസൈറ്റിസിന് കാരണമാകാം.

സൈര്‍വിസൈറ്റിസിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്

 • ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉണ്ടാവുന്നത്
 • സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്
 • ലൈംഗികജന്യ രോഗങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍

 

യോനിയില്‍ വേദന, വേദനയോട് കൂടിയ ലൈംഗിക ബന്ധം, വസ്തിപ്രദേശത്ത് സമ്മര്‍ദ്ദം അല്ലെങ്കില്‍ ഭാരം അനുഭവപ്പെടുക എന്നിവയാണ് സെര്‍വിസൈറ്റിസിന്റെ ലക്ഷണങ്ങള്‍. 

യോനിയില്‍ നിന്നും ഗര്‍ഭാശയമുഖത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിശകലനം നടത്തിയാണ് രോഗനിര്‍ണയം നടത്തുക. മാസമുറയല്ലാതെയുള്ള അസ്വാഭിക രക്തസ്രാവം, യോനിയില്‍ നിന്ന് അസ്വാഭാവികമായ സ്രവം, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന എന്നിവയുണ്ടെങ്കില്‍ അത് സെര്‍വിസൈറ്റിസിന്റെ ലക്ഷണമാവാം.