ലൈംഗികതയില്‍ സ്ത്രീ ലൈംഗികതയോളം ഉത്തരം കിട്ടാത്തതായി മറ്റൊന്നില്ലെന്നു പറയാം. സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ട് ഇനിയും നിരവധി സംശയങ്ങള്‍ ബാക്കിയാണ്. സ്ത്രീ ലൈംഗികതയ്ക്ക് പൂര്‍ണത ലഭിക്കുന്നത് ആര്‍ത്തവമുള്ള കാലത്താണെന്ന സങ്കല്‍പ്പവുമുണ്ട്. ആര്‍ത്തവവിരാമം സ്ത്രീകളുടെ ലൈംഗിക ജീവിതത്തിന്റെ അവസാനമാണെന്ന് ചിന്തിക്കുന്ന സ്ത്രീകളും കുറവല്ല. എന്നാല്‍ ആര്‍ത്തവ വിരാമത്തിന് ശേഷവും സ്ത്രീകള്‍ക്ക് ലൈംഗിക ജീവിതം തുടരാം. ആര്‍ത്തവവിരാമത്തോട് ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആരോഗ്യകരമായ ലൈംഗിക ജീവിതം ആശ്വാസമാവുകയും ചെയ്യും.
എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പതിവില്‍ കവിഞ്ഞ വേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്. ആര്‍ത്തവവിരാമത്തോടെ സ്ത്രീ ഹോര്‍മോണുകളുടെ ഉദ്പാദനം നിലയ്ക്കുന്നു. ഇതുമൂലമാണ് യോനിയില്‍ വരണ്ടുപോകുന്നത്. ലൈംഗികബന്ധത്തെ സുഗമമാക്കുന്നത് യോനിയില്‍ ഉണ്ടാക്കുന്ന ആര്‍ദ്രതയാണ്. ഹോര്‍മോണ്‍ ഉത്പാദനം നിലയ്ക്കുമ്പോള്‍ വരള്‍ച്ചയുണ്ടാവുകയും ലൈംഗികബന്ധം വേദനാജനകമാവുകയും ചെയ്യുന്നു. യോനിയില്‍ നനവ് നിലനിര്‍ത്താന്‍ ഇസ്ട്രജന്‍ ക്രീമുകള്‍ പുരട്ടുന്നത് വഴി സാധിക്കും. ഇത് ആര്‍ത്തവ വിരാമത്തിനു ശേഷവും സ്ത്രീകളുടെ ലൈംഗിക ജീവിതം സുഗമമാക്കുന്നു.
Content Highlights: sex after menopause