ര്‍ഭിണിയാകാന്‍ ഏറ്റവും മികച്ച പ്രായം 20-25 ആണ്. ഈ സമയത്ത് സ്ത്രീയുടെ ശരീരഘടന നല്ലതായിരിക്കും. ഇതിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നതും ബുദ്ധിമുട്ടാണ്. പ്രായം കൂടുമ്പോഴും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗര്‍ഭകാലവുമായ ബന്ധപ്പെട്ട സംശങ്ങള്‍ക്കുള്ള മറുപടികള്‍ നോക്കാം 

സുഖപ്രസവത്തിനുള്ള വഴികള്‍ കൂട്ടാന്‍ മാര്‍ഗമുണ്ടോ 

സുഖപ്രസവത്തിനുള്ള സാധ്യത കൂട്ടാനായി നിത്യേന ചെറിയ വ്യായാമങ്ങള്‍ ശീലിക്കാം. അത് രാവിലെയും വൈകുന്നേരവും ഇരുപത് മിനിറ്റ് കൈവീശിയുള്ള നടത്തമാവാം. യോഗയാവാം. ബ്രീത്തിങ് എക്‌സര്‍സൈസുകളാവാം. എന്നാല്‍ മുമ്പ് ശീലമില്ലാത്ത വ്യായാമമുറകളൊന്നും തന്നെ ഗര്‍ഭകാലത്ത് പുതുതായി തുടങ്ങരുത്. പ്രത്യേകിച്ചും കഠിനമായ വ്യായാമമുറകള്‍. ബെര്‍ത്ത് ക്രാഫ്റ്റ് ക്ലാസുകള്‍ പോലുള്ളവ യൂട്യൂബില്‍ നിന്ന് വിദഗ്ധരുടെ മേല്‍നോട്ടമില്ലാതെ അനുകരിക്കുന്നതും നല്ലതല്ല. 

വേദനയറിഞ്ഞ് വേണോ പ്രസവം? 

ഇക്കാലത്ത് വേദനയറിഞ്ഞ് പ്രസിവിച്ചാലേ മതിയാകൂ എന്ന് ശഠിക്കേണ്ട ആവശ്യം ഇല്ല. പ്രസവവേദനയില്‍ നിന്ന് രക്ഷ നേടാന്‍ എപ്പിഡ്യൂറല്‍ അനല്‍ജീസിയ(നട്ടെല്ലിലൂടെ വേദനസംഹാരി മരുന്നുകള്‍ കടത്തിവിടുന്ന സംവിധാനം) മിക്ക ആശുപത്രികളിലും ലഭ്യമാണ്. വേദനയില്ലാത്ത പ്രസവം എന്ന് ഇതിനെ വിളിക്കും. ഇതിനെ കുറിച്ച് കൂടുതലറിയാന്‍ നിങ്ങളുടെ ഡോക്‌റുമായി സംസാരിക്കുക. 

ലൈംഗികബന്ധം തുടരാമോ? 

ലൈംഗികബന്ധം ഗര്‍ഭിണിയുടെയും ജീവിതപങ്കാളിയുടെയും വ്യക്തിപരമായ കാര്യമാണ്. മറ്റൊരു ബുദ്ധിമുട്ടുമില്ലാത്ത ഗര്‍ഭിണിക്ക് സാധാരണ അവസ്ഥയിലെന്ന പോലെതന്നെ പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് ദോഷമൊന്നുമില്ല. ഗര്‍ഭത്തിന്റെ തുടക്കത്തിലെ മൂന്നുനാലു ആഴ്ചകളിലും അവസാനത്തെ ആഴ്ചകളിലും  ഒഴിവാക്കാം. എന്നാല്‍ മറുപിള്ള താഴെയായിരിക്കുക, ഇടയ്ക്കിടയ്ക്ക് രക്തസ്രാവം ഉണ്ടാവുക, മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യതയുള്ളവര്‍ എന്നീ അവസ്ഥകളിലുള്ളവര്‍ പൂര്‍ണമായും ലൈംഗികബന്ധത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്. 

സീറ്റബെല്‍റ്റ്? 

സീറ്റ് ബെല്‍റ്റ് ഇടുമ്പോള്‍ എപ്പോഴും ഒന്ന് വയറിന് മുകളിലും രണ്ടാമത്തേത് വയറിന്റെ മടക്കിലൂടെയും കടന്നുപോകുന്ന വിധത്തിലിടണം. വണ്ടി പെട്ടെന്ന് ബ്രേക്കിടുന്ന ഘട്ടം വന്നാല്‍ ബെല്‍റ്റ് മുറുകാനിടയുണ്ട്. ഇതൊഴിവാക്കാന്‍ വയറിന് ഏറ്റവും മുകളിലും താഴെയും ബെല്‍റ്റ് ധരിക്കുന്നതാണ് നല്ലത്. എങ്കിലും ഗര്‍ഭിണികള്‍ കാറിന് പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. 

വളര്‍ത്തുമൃഗങ്ങളോട് ഇടപഴകുമ്പോള്‍? 

പൂച്ചയൊക്കെ ടോക്‌സോപ്ലാസ്‌മോസിസ് പോലുള്ള അണുബാധ ഉണ്ടാക്കാന്‍ സാധ്യതയുള്ള ജീവിയാണ്. ഗര്‍ഭകാലത്ത് അതുപകര്‍ന്നാല്‍ അബോര്‍ഷനുണ്ടാകാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന് മാനസികവൈകല്യം വരാനും ഇതിടയാക്കാം. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കാത്തതാണ് നല്ലത്.

Coverഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

 

Contnet Highlights: Pregnancy care, Healthy Pregnancy