ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണ്ടത് അത്യാവശ്യാണ്. ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില ആഹാരസാധനങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

കാപ്പി

coffee
photo:pixabay

കാപ്പിയോ കഫീനോ ഒഴിവാക്കാന്‍ പലര്‍ക്കും വലിയ പ്രയാസമായിരിക്കും. പക്ഷേ, കഫീന്‍ ഗര്‍ഭമലസാന്‍ കാരണമായേക്കും. അതുകൊണ്ട് കാപ്പിയുടെയും കഫീന്‍ അടങ്ങിയ പാനീയങ്ങളുടെയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക.

മുട്ട

egg
photo:pixabay

പോഷകസമ്പുഷ്ടവും വൈറ്റമിന്‍ കലവറയുമാണെങ്കിലും ശരിയായ വേവിക്കാത്ത മുട്ട കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കുക.

കോള്‍ഡ് കട്ടുകള്‍

meat
photo:pixabay

സലാമി, ഹാം പോലെയുള്ള തണുപ്പിച്ച പാകം ചെയ്ത ഇറച്ചി ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കുക. ശരിക്കും പാകം ചെയ്തതല്ലെങ്കില്‍ ഇവയില്‍ നിന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

ജ്യൂസുകള്‍​

juice
photo:pixabay

വൃത്തിയുറപ്പുള്ള സാഹചര്യങ്ങളില്‍ ലഭിക്കുന്ന പഴച്ചാറുകള്‍ മാത്രം ഉപയോഗിക്കുക. പല കടകളിലും ജ്യൂസുകള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലായിരിക്കും. സാല്‍മൊണെല്ല,ഇ-കോളി ബാക്ടീരിയകള്‍ മൂലം ഇവ മലിനപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മുളപ്പിച്ച ധാന്യങ്ങള്‍

green gram
photo:pixabay

മുളപ്പിച്ച ധാന്യങ്ങള്‍ പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. മുളയ്ക്കുന്നതിന് മുമ്പ് തന്നെ അവയില്‍ ബാക്ടീരിയ കടന്നുകൂടാന്‍ സാധ്യതയുണ്ട്. പൂര്‍ണമായി കഴുകിക്കളയാനും സാധിക്കില്ല. 

കടുത്ത മധുരമുള്ള ഭക്ഷണങ്ങള്‍

ice
photo:pixabay

ഐസ്‌ക്രീം പോലെയുള്ള ഭക്ഷണസാധനങ്ങളോട് ഇഷ്ടം കൂടുതലാണെങ്കിലും ഗര്‍ഭാവസ്ഥയില്‍ പ്രഭാതഭക്ഷണത്തിനൊപ്പം ഇവ ഉപയോഗിക്കാതിരിക്കുക. 

ശ്രദ്ധിക്കുക: ഇതിനെ ഒരു വിവരശ്രോതസ്സായി മാത്രം കണക്കാക്കുക. കടപ്പാട്: മോഡസ്റ്റ