മാംസാഹാരങ്ങള്‍ ആദ്യ ദിവസങ്ങളില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം എന്നതുകൊണ്ട് തന്നെ മാംസാഹാരം ശീലമാക്കിയവര്‍ക്ക് 12 ദിവസത്തിന് ശേഷവും മാംസരസം (സൂപ്പ്)28ന് ശേഷവും ആയിരിക്കും നല്ലത്. 

ബ്രോയിലര്‍ ചിക്കന്‍, മുട്ട എന്നിവയ്ക്ക് പകരം ചെറിയ മത്സ്യങ്ങള്‍ ആട്ടിന്‍ മാംസരസം തുടങ്ങിയവ വിശപ്പിനനുസരിച്ച് ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ചൂര, അയല മീനുകള്‍ മുലപ്പാല്‍ വര്‍ധനയ്ക്കായ് നല്‍കുന്നത് കുഞ്ഞിന് വയറുവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഒഴിവാക്കുക. മലശോധന ഉറപ്പുവരുത്തുന്ന രീതിയില്‍ ധാരാളം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം ഇവ നല്ലതാണ്. അധികം എരിവും പുളിയും ഭക്ഷണത്തില്‍ അഭികാമ്യമല്ല. തണുത്ത ഭക്ഷണവും ഒഴിവാക്കുക. 

കൃത്രിമ പോഷക വസ്തുക്കള്‍, ബ്രോയിലര്‍ ചിക്കന്‍ തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായി പോഷക സമ്പുഷ്ടമായ റാഗി, ഗോതമ്പ്, ചെറുപയര്‍, പഴങ്ങള്‍, മാംസരസം തുടങ്ങിയവ ആഹാരത്തിലും അവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങളുമാണ് ഉള്‍പ്പെടുത്തേണ്ടത്.

Content Highlights: Postpartum Diet