ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാന്‍ ഇനി ഇവയുണ്ട്. 

പെയിന്‍ റിലീഫ് പാച്ചസ്

ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ പെയിന്‍ കില്ലറും ഹോട്ടവാട്ടര്‍ ബാഗുമൊക്കെയാണ് മിക്കവര്‍ക്കും ആശ്രയം. ഇതിന് പകരം ഹെര്‍ബല്‍ പെയിന്‍ റിലീഫ് ഉപയോഗിക്കാം. വേദനയുള്ള ഭാഗങ്ങളില്‍ ഒട്ടിച്ചാല്‍ മതി. വസ്ത്രത്തിനടിയില്‍ ഉപയോഗിക്കാവുന്നത് കൊണ്ട് യാത്ര, ഓഫീസ്, ആഘോഷങ്ങള്‍ എന്നിവയ്‌ക്കൊക്കെ ധൈര്യമായി പോകാം. ഓണ്‍ലൈനില്‍ ആമസോണ്‍, മെഡ്‌ലൈഫ് എന്നീ സൈറ്റുകളില്‍ നിന്ന് വാങ്ങാം. 200 രൂപ മുതലാണ് വില 

ഓവര്‍നൈറ്റ് പിരീഡ് ഇന്നര്‍വെയര്‍

ആര്‍ത്തവ ദിനങ്ങളില്‍ ഉറങ്ങുമ്പോള്‍ വസ്ത്രങ്ങളിലും കിടക്കവിരിയിലുമൊക്കെ രക്തക്കറയാകുമെന്ന പേടി വേണ്ട. പിരീഡ് സമയങ്ങളില്‍ രാത്രി ഉപയോഗിക്കാവുന്ന ഇന്നര്‍വെയറുകളുണ്ട്. വണ്‍ ടൈം യൂസ് പാന്റീസും കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയും. വില 500 മുതല്‍. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ നിന്ന് വാങ്ങാം. 

ബോഡി വൈപ്‌സ് 

ആര്‍ത്തവ ദിനങ്ങള്‍ നമുക്ക് വൃത്തിയുടേത് കൂടിയാണ്. പക്ഷേ യാത്രകള്‍, ജോലി സ്ഥലം..ഇവിടെയൊന്നും വേണ്ടത്ര വൃത്തിയുള്ള ടോയിലറ്റ് സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. ബോഡി വൈപ്‌സുകളാണ് ഇതിനൊരു പരിഹാരം. ഫ്‌ലിപ്കാര്‍ട്ട്, മെഡ്‌ലൈഫ്, ആമസോണ്‍ എന്നീ ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 90 രൂപ മുതല്‍ ബോഡിവൈപ്‌സ് ലഭിക്കും. 

പാന്റി ലൈനേഴ്‌സ് 

മിനി സാനിറ്ററി നാപ്കിനുകളാണ് ഇവ. സ്‌പോട്ടിങ്ങും ഈര്‍പ്പവും തടയാന്‍ ഇവ ആര്‍ത്തവത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാം. നൈക്ക, ഫ്‌ളിപ്കാര്‍ട്ട്, മെഡ്‌ലൈഫ്..ഇഷ്ടമുള്ളതില്‍ നിന്ന് വാങ്ങാം. 

ടെമ്പറേച്ചര്‍ തെറാപ്പി പില്ലോ

ആവശ്യമുള്ളപ്പോള്‍ ചൂട് പിടിക്കാം, വേണമെങ്കില്‍ ഐസ് പാക്ക് ആയും ഉപയോഗിക്കാം. ആമസോണില്‍ 400 രൂപ മുതലാണ് ഇതിന് വില.

പിഎംഎസ് ഡ്രിങ്ക്

ബ്ലോട്ടിങ്, ക്ഷീണം, സന്ധിവേദനകള്‍..ഇങ്ങനെ ആര്‍ത്തവ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ പിഎംഎസ് ഡ്രിങ്കുകള്‍ നല്ലതാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും നീര് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ന്നവയും വിപണിയില്‍ ലഭിക്കും. നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലും 300 രൂപ മുതലാണ് വില. 

സാനിറ്ററി ഡിസ്‌പോസല്‍ ബാഗ്‌സ്

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ പത്രക്കടലാസിലോ പ്ലാസ്റ്റിക് കവറിലോ സൂക്ഷിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ഇത് ഒഴിവാക്കാന്‍ സാനിറ്ററി ഡിസ്‌പോസല്‍ ബാഗുകളില്‍ ഉപയോഗിച്ച പാഡുകള്‍ ഇടാം. ഡിസ്‌പോസ് ചെയ്യുന്നത് വരെ ദുര്‍ഗന്ധത്തെയും പേടിക്കണ്ട. ഫ്‌ളിപ്കാര്‍ട്ട്, മെഡ്‌ലൈഫ് തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇവ ലഭ്യമാണ്. ബാഗുകളുടെ എണ്ണമനുസരിച്ച് 100 രൂപ മുതലാണ് വില. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Periods Kit