ര്‍ത്തവമെന്നത് സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. ഇതു തടസ്സപ്പെടുത്തുന്നത് മൂലമാണ് ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. താളം തെറ്റിയ ഹോര്‍മോണ്‍ സന്തുലനം ശരിയാകുമ്പോള്‍ ആര്‍ത്തവം സ്വാഭാവികമായ നിലയിലെത്തും. 

മാസത്തിലൊരിക്കല്‍ ആര്‍ത്തവം വന്നില്ലെങ്കില്‍ പ്രശ്‌നമാക്കേണ്ടതില്ല എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ആര്‍ത്തവം നീട്ടിവെക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ ഇത് പതിവാക്കരുത്. എന്നാല്‍ ആര്‍ത്തവം നേരത്തെ വരാനായി മരുന്നുകളെ ആശ്രയിക്കുന്നത് നല്ലതല്ല. അങ്ങനെയുണ്ടായാല്‍ സാധാരണ ആര്‍ത്തവം വരേണ്ട സമയാകുമ്പോള്‍ വീണ്ടും ആര്‍ത്തവം ഉണ്ടാകാന്‍ ഇടയുണ്ട്. 

ഈ പ്രവര്‍ത്തനങ്ങളെല്ലാം ഓരോ വ്യക്തികളുടെയും ശാരീരിക പ്രത്യേകതകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ശരീരഭാരം, ഹോര്‍മോണുകള്‍, എന്നിവയുമായെല്ലാം ഇതിന് ബന്ധമുണ്ട്. 40 മുതല്‍ 42 ദിവസങ്ങള്‍ക്ക് ശേഷവും ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍ മാത്രം ഡോക്ടറെ കണ്ടാല്‍ മതി. 

ഈ സമയത്ത് ഗര്‍ഭസാധ്യതയുണ്ടെന്നതിനാല്‍ മൂത്രപരിശോധന നടത്തേണ്ടതുണ്ട്.


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content highlights: Menstruation, Delay your period naturally