സ്ത്രീകളെ ബാധിക്കുന്ന വളരെ സാധാരണമായ ഹോര്‍മോണല്‍ തകരാറാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം. അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഎസ് ഉണ്ടെന്നാണ് കണക്ക്. ഈ രോഗാവസ്ഥയെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗമാണ് പിസിഒഎസ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍, ശരിയായ ചികിത്സയും ജീവിതശൈലിയും കൊണ്ട് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്.

അന്തസ്രാവി ഗ്രന്ഥിയുടെ തകരാര്‍ മൂലം അണ്ഡാശയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പിസിഒഎസിനു കാരണം. ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. 

വ്യായാമവും ശരിയായ ഭക്ഷണക്രമവും പിസിഒഎസിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല പിസിഒഎസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കും.

vitamin c

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം: നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാവധാനത്തിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ സി: ഓറഞ്ച്, ചെറുനാരങ്ങ, മധുരനാരങ്ങ തുടങ്ങി വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക

കുറഞ്ഞ ജിഐ ഉള്ള ഭക്ഷണം: ഗ്ലൈമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. തവിടുകളയാത്ത ധാന്യങ്ങള്‍ ഉപയോഗിച്ച് പാകം ചെയ്യുന്നവ,പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ചെറി,മുന്തിരി തുടങ്ങിയ പഴങ്ങള്‍ എന്നിവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.

drinking water

ഉപ്പ് നിയന്ത്രിക്കുക: ഉപ്പ് ഭക്ഷണത്തില്‍ നിന്ന് കഴിവതും ഒഴിവാക്കുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാതിരിക്കുക. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ജങ്ക്ഫുഡ്, മധുരപലഹാരങ്ങള്‍, അച്ചാര്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.

courtesy:modesta