രോഗ്യമുള്ള ശരീരവും മനസും എല്ലാവര്‍ക്കും ആഗ്രഹിക്കുന്നതാണ്. ഗര്‍ഭകാലത്ത് ഇവയെല്ലാം ചിട്ടയോടെ പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാല വ്യായാമം ചെയ്യുന്ന വീഡിയോ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് നടി ദിയ മിര്‍സ.ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്‌.

കഴുത്തിനും കൈകള്‍ക്കും, എല്ലാം നല്‍കുന്ന ചെറിയ വ്യായമങ്ങളാണ് ദിയ ചെയ്യുന്നത്. ഇതോടൊപ്പം ഒരു കാല് ഉപയോഗിച്ചും രണ്ട് കാലുകള്‍ ഉപയോഗിച്ചുമുള്ള സ്‌ക്വാട്ടുകളും താരം ചെയ്യുന്നുണ്ട്. ജിം ട്രെയിനറുടെ മേല്‍ നോട്ടത്തില്‍ സ്വന്തം വീടിന്റെ ടെറസിലാണ് വര്‍ക്കൗട്ട്. 39കാരിയായ നടി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയായ വിവരം പുറത്ത് വിട്ടത്.

ഗര്‍ഭക്കാലത്ത് വ്യായാമം ചെയ്താല്‍ ദഹനപ്രക്രിയ മികച്ചതാകുന്നു ഇതോടൊപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളു.

Content Highlights: Dia Mirza is doing  prenatal exercises