മുലയൂട്ടലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ക്ലിനിക്കല്‍ സൈക്കോളജി ബിരുദധാരിയായ അമൃത തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഭര്‍ത്താവായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവാണ് സാമൂഹിക മാധ്യമങ്ങളില്‍ ജനുവരി 27ന് പങ്കുവെച്ചത്.

'എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി'  എന്ന തലക്കെട്ടിലുള്ള കുറിപ്പിനെ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. അമൃതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ മാറുമറയ്ക്കാതെ മുലയൂട്ടുന്ന ചിത്രമിട്ടതിന് ബിജുവിനെയും അമൃതയെയും വിമര്‍ശിച്ചവരും കുറവല്ല. 

വായിക്കാം : അമൃത ഒരു ബോള്‍ഡ് അമ്മയാണ്

Content Highlights: Breastfeeding In public, Breastfeeding Campaign