തടിയും വര്‍ധിക്കുന്ന ശരീരഭാരവുമാണ് മിക്കവരെയും അലട്ടുന്ന പ്രധാന വിഷയം. ജിമ്മില്‍ പോയും കഠിനമായ വര്‍ക്ക് ഔട്ടുകള്‍ നടത്തിയും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം രാത്രിശീലങ്ങളില്‍ മാറ്റം വരുത്തി ആ പ്രക്രിയ എളുപ്പമാക്കാം. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പതിവായി ഇവ കുടിച്ചാല്‍ മതി പെട്ടന്ന് വ്യത്യാസം കാണാം. 

  • പാല്‍ 

നിത്യവും കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് സുഖകരമായ ഉറക്കത്തെ പ്രധാനം ചെയ്യും. നല്ല ഉറക്കം നല്ല ദഹനത്തെ സഹായിക്കുന്നതോടൊപ്പം ഭക്ഷണത്തോടുള്ള ആസക്തിയും കുറയ്ക്കുന്നു. 

  • മുന്തിരി ജ്യൂസ് 

കിടക്കുന്നതിന് മുന്‍പ് നിത്യവും ഒരു ചെറിയ ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നതും നല്ല  ഉറക്കത്തെ പ്രധാനം ചെയ്യും. മുന്തിരി  ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കലോറികെള എരിച്ച് കളയാന്‍ സഹായിക്കും.

  • ഗ്രീന്‍ ടി 

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടി. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്രീന്‍ ടി കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിച്ചെടുക്കാന്‍ സഹായിക്കും.
 

  • തൈര് 

രാത്രി തൈര് കഴിക്കരുതെന്നാണ് പഴമക്കാര്‍ പറയുക. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപാധിയാണ് തൈര്. രാത്രി നേരത്തു തൈര് കഴിക്കുന്നത് നല്ല ഉറക്കത്തെയും ദഹനത്തെയും സഹായിക്കും.
 

  • സോയ 

സോയാ പാലോ, സോയപ്പൊടിയോ രാത്രി നേരത്ത് കഴിക്കുന്നത് ശരീരഭാരവും തടിയും കുറയ്ക്കാന്‍ നല്ലതാണ്. ഇത് ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറച്ച് വയര്‍ ചാടുന്നത് തടയുകയും ചെയ്യും.
 

  • നാരങ്ങാ വെള്ളം 

രാവിലെ ഇളം ചൂടുവെള്ളത്തുനില്‍ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് ഒരു ദിവസം മുഴുവനും വേണ്ട ഊര്‍ജം നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. അത് പോലെ തന്നെ നിത്യവും രാത്രി ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.
 

  • കറ്റാർവാഴ ജ്യൂസ് 

അലോവേര ചര്‍മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണെന്ന് അറിയാമല്ലോ. രാത്രി അലോ വേര ജ്യൂസ് കുടിക്കുന്നത്, സൗന്ദര്യം പ്രധാനം ചെയ്യുന്നതോടൊപ്പം വയറു നിറഞ്ഞ പ്രതീതി ജനിപ്പിക്കാനും അത് വഴി ഭക്ഷണം അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യും,

  • വെള്ളം 

ചര്‍മത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്താനും ഒപ്പം ചര്‍മം തിളങ്ങാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു 

നിത്യവും കിടക്കുന്നതിന് മുമ്പ് ഇവയിലേതെങ്കിലും ശീലമാക്കി നോക്കൂ. ഒപ്പം നിത്യവും ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യാനും ശ്രമിക്കുക.

courtesy : indianmakeupandbeautyblog