താരങ്ങള്‍ പലപ്പോഴും പൊതുസ്വത്താണെന്ന നിലയിലാണ് പലരും കാണുന്നത്. പ്രത്യേകിച്ചും സ്ത്രീ താരങ്ങള്‍. അവരുടെ ജീവിതത്തിലെ പലകാര്യങ്ങളിലും തീരുമാനമെടുക്കുന്നത് ഈ പറഞ്ഞ പൊതുജനങ്ങളാണോ എന്നു പോലും സംശയം തോന്നിപ്പോകും. അവര്‍ ധരിക്കുന്ന വസ്ത്രം മുതല്‍ വിവാഹം കഴിക്കുന്ന ആളെ പറ്റിയും കുഞ്ഞുങ്ങളെ പറ്റിപ്പോലും തങ്ങള്‍ പറയുന്ന അഭിപ്രായമാണ് ശരിയെന്ന് ധരിക്കുന്ന താരാരാധകര്‍ ഉണ്ട്. ഇപ്പോള്‍ അനുഷ്ക ശര്‍മയാണ് ഇത്തരം ആരാധനയ്ക്ക് ഇരയായിരിക്കുന്നത്.
മനോഹരമായ ഓഫ് വൈറ്റ് സല്‍വാറും കമ്മീസുമണിഞ്ഞ ഒരു ചിത്രം അനുഷ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
എന്നാല്‍ ഒരു യൂട്യൂബ് ചാനല്‍ ഈ ചിത്രത്തില്‍ അനുഷ്കയ്ക്ക് സിന്ദൂരം കൂടി തൊട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വിവാഹിതയാണ് എന്നതിന്റെ സൂചനയായി ഹൈന്ദവാചാരപ്രകാരം അണിയുന്നതാണ് ഈ സിന്ദൂരം. അത് പലപ്പോഴും വ്യക്തികളുടെ താല്പര്യത്തിന് അനുസരിച്ച് മാറാം.
This came up on my YouTube right now and I noticed something off with the picture.
— ruta (@baateinvaatein) November 19, 2020
They literally added the sindoor to her pictures.
I’m - pic.twitter.com/Vu4sZWR8Sb
യൂണിവേഴ്സല്‍ ഇന്‍ സൈറ്റ്സ് എന്ന യൂട്യൂബ് ചാനലാണ് അനുഷ്കയുടെ ചിത്രത്തില്‍ സിന്ദൂരം തൊട്ടത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീപാവലി ചിത്രങ്ങളില്‍ സിന്ദൂരമില്ലെന്ന് മാത്രമല്ല, 2017 ല്‍ ക്രിക്കറ്റ് താരം വിരാട് കോലിയുമായ വിവാഹത്തിന് ശേഷം പങ്കുവച്ച ചിത്രങ്ങളിലും സിന്ദൂരമണിഞ്ഞവ ഉണ്ടായിരുന്നുമില്ല.
മാറ്റം വരുത്തിയ ഈ ചിത്രത്തിനെതിരെ ധാരാളം ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരാളുടെ തീരുമാനങ്ങളില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ട്വിറ്ററില്‍ രണ്ട് ചിത്രങ്ങളും പങ്ക് വച്ചുകൊണ്ട് ആരാധകര്‍ പറയുന്നത്. യൂട്യൂബ് ചാനല്‍ തങ്ങളുടെ തീരുമാനങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്പിക്കാന് ശ്രമിക്കുകയാണ് ഇതിലൂടെ എന്നാണ് ഒരാളുടെ കമന്റ്. ഇത് വെറുപ്പുളവാക്കുന്നു എന്നാണ് മറ്റൊരാള്‍ പറയുന്നത്.
Content Highlights: YouTube Channel Adds Sindoor to Anushka Sharma's Diwali Pictures