ലോകത്തിലെ ഏറ്റവും വലിയ വിവാഹ വസ്ത്രം എന്ന റെക്കോര്‍ഡ് വെള്ള ലെയ്‌സില്‍ തുന്നിയെടുത്ത ഈ ഗൗണിന് സ്വന്തം. ഫ്രാന്‍സാണ് ഈ വിവാഹ വസ്ത്രത്തിന്റെ ജന്മനാട്. 8095 മീറ്ററാണ് ഈ ഗൗണിന്റെ നീളം, നീളത്തിന്റെ വലുപ്പത്തെപ്പറ്റി ഇനിയും സംശയമുണ്ടെങ്കില്‍ കേട്ടോളു, ഏവറസ്റ്റ് മൂടാന്‍ ഈ ഗൗണ്‍മാത്രം മതിയെന്നാണ് ഗിന്നസ് റെക്കോര്‍ഡ് പറയുന്നത്. ഡൈനാമിക്ക് പ്രൊജക്ട് എന്ന കമ്പനിയാണ് ഈ ഗൗണ്‍ നിര്‍മിച്ചത്.  ചെറിയ ഭാഗങ്ങളായി തയാറാക്കിയ ഗൗണ്‍ പിന്നീട് യോജിപ്പിക്കുകയായിരുന്നു. 1203 മീറ്റര്‍  നീളമുള്ള വസ്ത്രത്തെ പിന്നിലാക്കിയാണ് ഫ്രാന്‍സിലെ ഗൗണ്‍ ചരിത്രം സൃഷ്ടിച്ചത്. 

1
Image credit: NY Daily News


 
 ഗൗണ്‍ റെക്കോര്‍ഡ് നേടിയതോടെ ഫ്രാന്‍സിലെ കൗട്രി എന്ന നഗരം ലോകശ്രദ്ധയാകര്‍ഷിച്ചു.  ലെയ്‌സ് നിര്‍മാണത്തില്‍ പ്രസിദ്ധമാണ് ഈ നഗരം. ഇവിടെ നിന്നുള്ള ലെയ്‌സുകളാണ് ഗൗണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. ഗൗണ്‍ വില്‍ക്കാനാണ് ഉടമകളുടെ തീരുമാനം. ലഭിക്കുന്ന ലാഭം ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

content Higlight: World's longest wedding dress Guinness Record