രസ്പരമുള്ള തുറന്നു സംസാരങ്ങള്‍ നമ്മുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉത്തമമാണെന്ന് നമുക്കറിയാം. പ്രത്യേകിച്ചും സുഹൃത്തുക്കളോട് മനസ്സു തുറക്കുന്നത്. നമ്മളെ സന്തോഷവാന്മാരാക്കാന്‍ അത് മതിയാവും. ഇത്തരം മനസ്സു തുറക്കലുകള്‍ കൂടുതലും സ്ത്രീകളുടെ ഇടയിലാണ് നടക്കുന്നതും. ബെക്ക്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. തങ്ങളുടെ പെണ്‍കൂട്ടുകാരാട് എപ്പോഴും സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌ട്രെസ്സ് ഹോര്‍മോണ്‍ കുറയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഇതിനൊപ്പം ആയുസ്സ് വര്‍ധിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് സഹായിക്കുമെന്നും പഠത്തില്‍ കണ്ടെത്താനായി. സ്‌ട്രെസ്സ് കുറയും എന്നത് തന്നെയാണ് ഇതിനും കാരണം. 

സുഹൃത്തുക്കള്‍ എന്തിനാണ് എന്ന വിഷയത്തിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ജേണല്‍ ഓഫ് വിമന്‍ ആന്‍ഡ് ഏജിങ്ങിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൗഹൃദ സംഭാഷണങ്ങള്‍ പ്രായമായ സ്ത്രീകളിലും യുവതികളിലും കോര്‍ട്ടിസോള്‍ ഹോര്‍മോണിന് വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതായാണ് അവര്‍ കണ്ടെത്തിയത്. 

32 സ്ത്രീകളെയാണ്‌ ഇവര്‍ പഠന വിധേയമാക്കിയത്. 16 പേര്‍ 60 മുതല്‍ 72 വരെ പ്രായമുള്ളവരും 16 ആളുകള്‍ 18 മുതല്‍ 25 വരെ പ്രായമുള്ളവരുമായിരുന്നു. ഓരോ സ്ത്രീകളെയും ഓരോ ദിവസവും അപരിചിതരായ സ്ത്രീകള്‍ക്കൊപ്പം സംസാരിക്കാന്‍ അയക്കും, പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പവും. പ്രായമായ സ്ത്രീകള്‍ക്ക് പുതിയ ആളുകളുമായി സൗഹൃദത്തിലാവാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ യുവതികള്‍ അപരിചിതരെ സുഹൃത്തുക്കളാക്കി മാറ്റുകയും ചെയ്തു. ഇത് മാത്രമല്ല സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്നത് കോര്‍ട്ടിസോള്‍ ഉത്പാദനത്തെ കുറക്കുന്നതായും കണ്ടെത്തി. 

Content Highlights: Women Who Communicate with Female Friends Have Lower Level of Stress and effect on lifespan