ടെന്നീസ് ബോളുകളുടെ നിറം നിയോണ്‍ മഞ്ഞയല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് ടെന്നീസ് റാക്കറ്റുകള്‍ ഗ്രാഫൈറ്റ് കൊണ്ട് നിര്‍മിച്ചവയായിരുന്നില്ല.ടെന്നീസ് കോര്‍ട്ടിലെ ഫാഷന്‍ തരംഗവും ഇന്നത്തേതു പോലെയായിരുന്നില്ല. നിലത്തിഴയുന്ന പാവാടകളുടെയും തിളങ്ങുന്ന ചെരിപ്പുകളുടെയും കാലത്തുനിന്ന് ഷോര്‍ട്‌സുകളുടെ ഗ്ലാമര്‍ പ്രഭാവത്തിലേക്ക് ടെന്നീസ് കോര്‍ട്ടുകള്‍ എത്തിയത് നിരവധി ഘട്ടങ്ങളായുള്ള പരിണാമദിശ കടന്നാണ്.

1900

സ്ത്രീകള്‍ ടെന്നീസ് കോര്‍ട്ടില്‍ സജീവമായത് 1900ത്തോടെയാണ്. അന്ന് നിലത്തിഴയുന്ന പാവാടയും ഹൈ കോളര്‍ നെക്കുള്ള ഉടുപ്പുകളുമൊക്കെയായിരുന്നു ടെന്നീസ് കളിക്കാരികളുടെ വേഷം

tns
image:getty

1920

മുഴുനീളപ്പാവാട മുക്കാല്‍പ്പാവടയ്ക്ക് വഴി മാറിയത് 1920കളിലാണ്. കണങ്കാലുകള്‍ക്ക് മുകളില്‍ നില്ക്കുന്ന പാവാടയില്‍ ഞൊറികളും പരീക്ഷിക്കപ്പെട്ടു. സ്വെറ്റ് ബാന്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും ഇക്കാലത്താണ്. ടെന്നീസ് പാവാടയില്‍ വിപ്ലവം സൃഷ്ടിച്ചതിനു ഇന്നത്തെ കളിക്കാര്‍ കടപ്പെട്ടിരിക്കുന്നത് ഫ്രഞ്ചുകാരിയായ സൂസന്നെ ലെംഗ്ലനോടാണ്. ഡിസൈനര്‍ റാന്‍ പാറ്റ്വോയായിരുന്നു സൂസന്നെയ്ക്കുവേണ്ടി ആ വേഷം ഡിസൈന്‍ ചെയ്തത്. കളിക്കളത്തില്‍ അനായാസം ചലിക്കാന്‍ ഈ വേഷവിധാനം സഹായിച്ചു. പോളോ ഷര്‍ട്ടുകള്‍ കളിക്കളം കീഴടക്കിത്തുടങ്ങിയതും ഇക്കാലത്തായിരുന്നു.

tns
image:getty

1930

സ്ലീവ്‌ലെസ്സ് കുപ്പായത്തിന്റെ കടന്നുവരവായിരുന്നു ടെന്നീസ് ലോകത്തിന് 1930കളുടെ സംഭാവന. ഹെലന്‍ വില്‍സ് മൂഡിയാണ് ആദ്യമായി കയ്യിലാത്ത കുപ്പായവും മുക്കാല്‍പ്പാവാടയുമായി ടെന്നീസ് കളിച്ചത്. 

tns
image:afp

1940

ടെന്നീസ് ഫാഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് 1940കള്‍ വഴിവച്ചു. അമേരിക്കന്‍ താരം ജെര്‍ട്രൂഡ് മോറന്റെ അള്‍ട്രാഫെമിനൈന്‍ ഔട്ട്ഫിറ്റായിരുന്നു ഇവയില്‍ ഏറ്റവും ശ്രദ്ധേയം. ഭാവിയില്‍ സംഭവിക്കാനുള്ള ഫാഷന്‍ മുന്നേറ്റങ്ങള്‍ക്കുള്ള ദിശാസൂചകം കൂടിയായിരുന്നു ഇത്. കളിക്കിടയില്‍ പാവാടയ്ക്കുള്ളില്‍ ധരിച്ചിരുന്ന ലേസുകള്‍ പിടിപ്പിച്ച ഷോര്‍ട്‌സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി ഫോട്ടോഗ്രാഫര്‍മാര്‍ നന്നെ പാടുപെട്ടത്രേ!!

tns
image:getty

1950

സ്‌ത്രൈണതയുടെ ഭാവമായിരുന്നു 1950കളിലെ ടെന്നീസ് വേഷങ്ങള്‍ക്ക്. ഞൊറിയിട്ട പാവാടയും മുറുക്കിക്കെട്ടിയ അരക്കെട്ടും അലങ്കരിച്ച കാര്‍ഡിഗാനുമൊക്കെയായിരുന്നു അക്കാലത്ത് ടെന്നീസ് കോര്‍ട്ടുകളെ സമ്പന്നമാക്കിയത്.

getty
image:getty

1960

ടെന്നീസ് വേഷങ്ങളില്‍ ഫാഷന്റെ അതിപ്രസരം കടന്നുവന്ന കാലമാണ് 1960കള്‍. 

tns
image:pinterest

1970

ലേസ് മെറ്റീരിയലില്‍ തുന്നിയ ടെന്നീസ് വേഷമായിരുന്നു 1970കളിലെ തരംഗം. ഇതില്‍ നിന്ന് കടംകൊണ്ടതാണ് 2010ല്‍ വീനസ് വില്യംസ് അവതരിപ്പിച്ച ലേസ് ഉടുപ്പ്. 

tns
image:pinterst

1980

ഇക്കാലത്ത് ടെന്നീസ് യൂണിഫോമുകള്‍ കൂടുതല്‍ ഇറുകിയതും മൃദുവുമായിത്തീര്‍ന്നു. അമേരിക്കന്‍ താരം ആന്‍ വൈറ്റ് 1985ല്‍ വിംബിള്‍ടണില്‍ പ്രത്യക്ഷപ്പെട്ടത് ഈ ഔട്ട്ഫിറ്റിലായിരുന്നു.

tns
image:getty

1987ല്‍ അമേരിക്കന്‍ താരം ക്രിസ് എവര്‍ട്ടിന് തന്റെ ഡയമണ്ട് ബ്രേസ്ലെറ്റ് കളിക്കിടയില്‍ നഷ്ടപ്പെട്ടു. അത് കണ്ടെത്തുന്നതുവരെ മത്സരം നിര്‍ത്തിവച്ചതായാണ് ചരിത്രം. ആ സംഭവത്തില്‍ നിന്നാണ് ടെന്നീസ് ബ്രേസ്ലെറ്റ് എന്ന പേരില്‍ ഡയമണ്ട് വിപണിയിലെത്തിയത്. ഇതേ കാലത്തു തന്നെയാണ് വര്‍ണപ്പകിട്ടുള്ള വേഷങ്ങളുമായി താരങ്ങള്‍ കളിക്കളത്തിലെത്തിയതും.

tns
image:getty

2000

റഷ്യന്‍ താരം മരിയ ഷറപ്പോവയാണ് ഇക്കാലത്ത് ടെന്നീസ് കോര്‍ട്ടിൽ ഫാഷന്‍ തരംഗമായത്. മെന്‍സ് വെയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത വേഷങ്ങളും സ്വറോവ്‌സ്‌കി ക്രിസ്റ്റലുകളുമായാണ് ഷറപ്പോവ ഫാഷന്‍ ഐക്കണായത്. ആനിമല്‍ പ്രിന്റ്, ടൈ ഡൈ, സ്റ്റാര്‍ച്ച് വൈറ്റ് തുടങ്ങി എന്തും ഇക്കാലത്ത് ടെന്നീസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 

tns
image:bloomberg

2002ല്‍ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ കുട്ടിക്കുപ്പായവുമായെത്തിയ അന്നാ കൂര്‍ണിക്കോവ ശരീരപ്രദര്‍ശനത്തിന്റെ പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. 

tns
image:italytennismasters

2007ലാണ് ഫ്രാന്‍സിന്റെ താത്തിയാന ഗോളേവിന്‍ ചുവപ്പ് അടിവസ്ത്രം ധരിച്ച് കോര്‍ട്ടിലിറങ്ങിയതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടത്. ഡ്രസ് കോഡ് പൂര്‍ണമായും വെള്ളയായിരിക്കണമെന്ന നിബന്ധന വിംബിള്‍ഡണില്‍ നിലനില്‍ക്കുന്നുണ്ട്.

tns
image:metrouk

2010ല്‍ വീനസ് വില്യംസ് ഫ്രില്‍ പിടിപ്പിച്ച കുപ്പായവുമായി ടെന്നീസ് കളത്തിലിറങ്ങിയിരുന്നു. 

tns
image:AP

വസ്ത്രവിപണിയില്‍ ഫാഷന്‍ തരംഗം മാറിവന്നതനുസരിച്ച് ടെന്നീസ് കോര്‍ട്ടിലും അതിന്റെ ഫ്രതിഫലനങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് വാസ്തവം. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്നാരംഭിച്ച മാറ്റങ്ങള്‍ ഇന്നും തുടരുന്നു.