സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാലമാണ് ഇത്. എന്തിനും ഏതിനും ഉപദേശവും പരിഹാരവും പറഞ്ഞു തരുന്ന ധാരാളം ആളുകളെ നമുക്കവിടെ കാണാം. ഇതില്‍ പലരും കൈനിറയെ കാശും ഉണ്ടാക്കുന്നവരാണ്. എന്നാല്‍ ഇങ്ങനെ ലൈവ് സ്ട്രീമിങ്ങിനിടെ ഉറങ്ങിപ്പോയതുകൊണ്ട് വരുമാനം കൂടിയവരെ പറ്റി കേട്ടിട്ടുണ്ടോ. തായ്‌വാന്‍ സ്വദേശിനിയായ ഇ.ടി എന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഇങ്ങനെ കാശുകിട്ടിയ യുവതി. 

ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ യുവതി അബദ്ധത്തില്‍ ഉറങ്ങി പോവുകയായിരുന്നു. പക്ഷേ, ക്യാമറയ്ക്ക് മുന്നില്‍ സംഭവിച്ച ഈ അബദ്ധം നിമിഷങ്ങള്‍ക്കകം വൈറലായി. ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി ശരിക്കും ഞെട്ടിപ്പോയി. 2000 ന്യൂ തായ്വാന്‍ ഡോളറാണ് (5,249 രൂപ) ഒറ്റ ഉറക്കത്തിലൂടെ അവര്‍ സമ്പാദിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 王依渟🍗 (@et.1231)

സ്വയം ചെയ്തിട്ടുള്ള സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള  വീഡിയോകളാണ് സാധാരണയായി ഇവര്‍ പങ്കുവച്ചിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെയും ഇവര്‍ നേടിയെടുത്തിരുന്നു. താന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് നിര്‍മ്മിച്ച  മറ്റു വീഡിയോകളേക്കാള്‍  കൂടുതല്‍ പണം അബദ്ധത്തില്‍ ഉറങ്ങിയതിലൂടെ ലഭിച്ചതിന്റെ അമ്പരപ്പിലാണ് അവര്‍. മാത്രമല്ല ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിയിട്ടുണ്ട്. 

ഇതാദ്യമായല്ല ഒരാള്‍ ഉറക്കം ലൈവ് സ്ട്രീം ചെയ്ത് പണം സമ്പാദിക്കുന്നത്.  എട്ടുമണിക്കൂര്‍ ഉറക്കം ലൈവായി ചിത്രീകരിച്ച് മറ്റൊരു ട്വിച്ച് ഉപയോക്താവ് 11 ലക്ഷം രൂപ സമ്പാദിച്ചിരുന്നു. എന്നാല്‍ അത് അബദ്ധത്തില്‍ ആയിരുന്നില്ല. കാഴ്ചക്കാര്‍ക്ക് തന്നെ വിളിച്ചുണര്‍ത്താനുള്ള അവസരവും  നല്‍കിക്കൊണ്ടായിരുന്നു ഉറക്കത്തിന്റെ ലൈവ്.

Content Highlights; women falls asleep during video live, Makes more money than all other videos