ര്‍ഭിണിയാണെന്ന് അറിയാതെ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. ന്യൂജേഴ്‌സി സ്വദേശി പാട്രിക്ക ക്രോഫോര്‍ഡാണ് ഗര്‍ഭിണിയാണെന്നറിയാതെ ശുചിമുറിയില്‍ പ്രസവിച്ചത്. പാട്രിക്കയും ഭര്‍ത്താവ് ഇവാനും ഏറെനാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പാട്രിക്ക ഗര്‍ഭിണിയാണെന്ന് ഇരുവരും അറിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ 28 ന് പാട്രിക്കയ്ക്ക് വയറ്റില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് കരുതി. എന്നാല്‍ വേദന കൂടി ബാത്ത്‌റുമില്‍ പോയപ്പോഴായിരുന്നു പ്രസവം നടന്നത്. ആര്‍ത്തവം ക്രമമല്ലാതിരുന്നതും ഗര്‍ഭം കണ്ടെത്താന്‍ വൈകിച്ചു.

women

അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് സ്ത്രീകള്‍ക്ക്  ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭലക്ഷണങ്ങള്‍ ഒന്നും ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഏതാനും നാളുകള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷങ്ങളുമായി കഴിഞ്ഞ പാട്രിക്കയ്ക്ക് കുഞ്ഞിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഗര്‍ഭിണിയാണെന്ന് അറിയാത്തതിനാല്‍ കുഞ്ഞിന് വേണ്ടതൊന്നും വീട്ടില്‍ ഒരുക്കിയിരുന്നില്ല. പിന്നെ ബന്ധുക്കളെത്തിയാണ് അമ്മയ്ക്കും കുഞ്ഞിനും വേണ്ട സാധനങ്ങള്‍ എത്തിച്ചത്. ആദ്യം അമ്പരന്നെങ്കിലും താന്‍ സന്തോഷവതിയാണെന്ന് പാട്രിക്ക പറയുന്നു.

Content Highlights: Woman who had no idea she was pregnant and thought she had food poisoning gives birth to a baby boy in her bathroom