അമേരിക്കന്‍ സ്വദേശികളായ ആംബര്‍ റോസും നേറ്റ് സോട്രോയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതരായത്. കൊറോണ ഭീഷണിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തത് വളരെ കുറച്ച് ആളുകള്‍ മാത്രം. അടുത്ത ബന്ധുക്കളെ മാത്രം സാക്ഷി നിര്‍ത്തി ചടങ്ങ് നടത്തിയപ്പോള്‍ ഒരാളെ പങ്കെടുപ്പിക്കാനായില്ല, റോസിന്റെ മുത്തശ്ശിയെ. പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെയാണ് മുത്തശ്ശിയെ അവര്‍ക്ക് വീട്ടിലിരുത്തേണ്ടി വന്നത്. എന്നാല്‍ തന്റെ വിവാഹം കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുത്തശ്ശിക്കുവേണ്ടി ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ചിരിക്കുയാണ് റോസ് ഇപ്പോള്‍. ക്രിസ്മസ് അവധിക്കാലത്തായിരുന്നു ഈ സര്‍പ്രൈസ്.
റോസ് ഒരിക്കല്‍ക്കൂടി തന്റെ വിവാഹവേഷമായ വെളുത്ത ഗൗണ്‍ അണിഞ്ഞു. വിവാഹച്ചടങ്ങില്‍ പരമ്പരാഗതമായി നടത്തുന്ന അച്ഛന്‍-മകള്‍ നൃത്തവും റോസ് പുനരാവിഷ്‌കരിച്ചു. ഐ ലവ് ഹെര്‍ ഫസ്റ്റ് എന്ന ഗാനത്തിനൊപ്പം റോസും പിതാവും കൂടി ചുവടുവച്ചതോടെ മുത്തശ്ശിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു.
പുനരാവിഷ്‌കരിച്ച ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ റോസ് പോസ്റ്റ് ചെയ്തു, ഒപ്പം നല്‍കിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. 'കണ്ണു തുടയ്ക്കാന്‍ തൂവാല എടുത്തോളൂ' എന്നാണ് റോസ് കുറിച്ചത്.
കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് വീട്ടില്‍ പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കി. മുത്തശ്ശിയെ പുതിയ വേഷമൊക്കെ ധരിപ്പിച്ച് അണിയിച്ചൊരുക്കിയിരുന്നു. കൊറോണ കാരണം ക്രിസ്മസ് ആഘോഷങ്ങളും ഇല്ലാതായതോടെ ഒറ്റയ്ക്ക് ബോറടിച്ചിരുന്ന മുത്തശ്ശിക്ക് സന്തോഷം നല്‍കാനും കൂടിയാണ് റോസ് ഈ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്.
Content Highlights: Woman surprised Grandma by recreating a ceremony from her wedding