വർഷം സമൂഹമാധ്യമത്തിൽ തരം​ഗം സൃഷ്ടിച്ച ​ഗാനം ഏതാണെന്നു ചോദിച്ചാൽ തെല്ലും ആലോചിക്കാതെ മറുപടി വരും അത് സിംഹള ​ഗാനം മാനി​ഗേ മ​ഗേ ഹിതേ ആണെന്ന്. മാനി​ഗേ ​ഗാനം പാടുന്നവരുടേയും അതിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്നവരുടെയുമൊക്കെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ​ഗാനത്തിന് ബെല്ലി ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

രക്ഷാ പർസനാനി എന്ന യുവതിയാണ് മാനി​ഗേ ​ഗാനത്തിന് മനോഹരമായി ബെല്ലി ഡാൻസ് ചെയ്തിരിക്കുന്നത്. മുൻ ഐടി പ്രൊഫഷണൽ കൂടിയായ രക്ഷ അറിയപ്പെടുന്ന ബെല്ലി ഡാൻസറുമാണ്. ഈ ​ഗാനത്തിനൊപ്പം മൂളാതിരിക്കാനും ചുവടുവെക്കാതിരിക്കാനും കഴിയുന്നില്ല എന്നു പറഞ്ഞാണ് രക്ഷ വീഡിയോ പങ്കുവചച്ചത്. 

നിരവധി പേരാണ് രക്ഷയുടെ പ്രകടനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. നേരത്തേയും പല ​ഗാനങ്ങൾക്കും ബെല്ലി ഡാൻസ് ചെയ്ത വീഡിയോ രക്ഷ പങ്കുവച്ചിട്ടുണ്ട്. 

സതീശൻ രത്നനായകയുടെ പ്രശസ്ത സിംഹള ​ഗാനമാണ് മാനി​ഗേ മ​ഗേ ഹിതേ. 2020ൽ പുറത്തിറങ്ങിയ ​ഗാനം ശ്രീലങ്കൻ ​ഗായിക യോഹാനി ദിലോകാ ഡി സിൽവ പുത്തൻ ശൈലിയിൽ പാടിയതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിച്ചേർന്നത്. യോഹാനിയുടെ വേർഷനാണ് തരം​ഗമാകുന്നതും. 

Content Highlights: Woman performs belly dance on Manike Mage Hithe in viral video