സ്വന്തം വിവാഹത്തെക്കുറിച്ച് പലർക്കും പല ഓർമകളുമുണ്ടാകും. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള ​കൂടിച്ചേരൽ ഓർമകളായിരിക്കും അവയിൽ മുന്നിൽ. എന്നാൽ യു.കെയിൽ നിന്നുള്ള ഒരു വധു തന്റെ വിവാഹത്തെ ഓർത്തുവെക്കുക മറ്റു ചില ഓർമകൾ കൊണ്ടായിരിക്കും. വിവാഹ വസ്ത്രത്തിൽ പരസ്യമായി കയ്യേറ്റം നടത്തുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വാൻസിയയിലെ റ​ഗ്ബി ക്ലബിനു സമീപത്താണ് രം​ഗങ്ങൾ അരങ്ങേറിയത്. വിവാഹശേഷം ഭർത്താവ് ഡേവിഡ് ഡാലിമോറിനൊപ്പം വരികയായിരുന്നു വധുവായ സൂ ഡാലിമോർ. ഇതിനിടയിൽ സമീപത്തുണ്ടായിരുന്നവരുമായി വഴക്കും കയ്യേറ്റവും നടത്തുന്നതാണ് വീഡിയോയിലുള്ളത്. പുൽത്തകിടിയിൽ കിടന്നുരുളുന്നതിന്റെയും മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

Nothing like a good old punch up to end your wedding day. from r/trashy

സം​ഗതി വൈറലായതോടെ വിശദീകരണവുമായി വധു തന്നെ രം​ഗത്തെത്തുകയും ചെയ്തു. മനോഹരമായ ദിനമായിരുന്നു അന്ന്. പത്തര ആയതോടെ താനും ഭർത്താവും വീട്ടിലേക്കു പോരാൻ തയ്യാറെടുക്കുകയായിരുന്നു. റിസപ്ഷൻ സ്ഥലത്തു നിന്നും പത്തുമിനിറ്റേ വീട്ടിലേക്കുള്ളു എന്നതിനാൽ നടക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് റിസപ്ഷൻ ഹാളിനു പുറത്ത് കുറച്ചുപേർ വഴക്കിടുന്നതു കണ്ടത്. തങ്ങളുടെ നല്ലദിവസം മോശമാക്കരുതെന്ന് കരുതിയതിനാൽ അവരോട് പ്രശ്നം ഒതുക്കിത്തീർക്കാൻ പറഞ്ഞു. താൻ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നില്ല മറിച്ച് പ്രശ്നം തീർക്കാൻ ശ്രമിച്ചതാണ് എന്നും യുവതി പറഞ്ഞു. 

എന്നാൽ സം​ഗതി കണ്ട് പ്രശ്നം ഒതുക്കിത്തീർക്കുന്നതായി തോന്നുന്നില്ലെന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്. വിവാഹം ഇപ്രകാരമാണ് അവസാനിച്ചതെങ്കിൽ വിവാഹമോചനം എങ്ങനെയായിരിക്കും എന്നും ചിലർ കമന്റ് ചെയ്യുന്നു. 

Content Highlights: woman fighting on her wedding day goes viral