എച്ച്.ആര്‍ പ്രൊഫഷന്‍ വിട്ടാണ് ഇവന്റ് സ്‌റ്റൈലിസ്റ്റായത്. വെറുതേയിരിക്കുന്ന സമയത്ത് യൂട്യൂബിലെ ക്രാഫ്റ്റ് വീഡിയോകള്‍ നോക്കി പഠിച്ചു.  പഴയ ഒരു നോട്ട് ബുക്ക് വെച്ച് ഒരു ക്രിസ്മസ് റീത്തായിരുന്നു ആദ്യം ചെയ്തത്.  പൊട്ടത്തരമാണെങ്കിലും അപ്പോള്‍ തന്നെ പേജുണ്ടാക്കി ഫേസ്ബുക്കിലിട്ടു. ഹാന്‍ഡ്‌മേഡ് ഹാപ്പിനസ് എന്ന് പേരും നല്‍കി. അവിടെ പ്രോത്സാഹിപ്പിക്കാന്‍ കുറേ ആളുകളുണ്ടാകുമല്ലോ.. പിന്നെ ഒരു രസം തോന്നി വേറെയും കുറച്ച് ക്രാഫ്റ്റുകള്‍ ഉണ്ടാക്കി. പേപ്പര്‍ ബട്ടര്‍ഫ്‌ളൈസ് പോലെ ചെറുത്.  ഇതുപോലെ കൗതുകവും ഒപ്പം അണ്‍ലിമിറ്റഡ് ക്യൂട്ട്‌നെസും തരുന്ന പേപ്പര്‍ ക്രാഫ്റ്റുകളാണ് കൊച്ചിക്കാരി നീനു ജോസിന്റെ സംരംഭം.' നാല് വര്‍ഷം കൊണ്ട് 120 ല്‍ അധികം ഇവന്റുകള്‍ ചെയ്തു കഴിഞ്ഞു നീനു.   

തുടക്കം

ഒരു സുഹൃത്ത് അവരുടെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പേപ്പര്‍ ക്രാഫ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു.എന്തങ്കിലും വ്യത്യസ്തമായ ഐഡിയ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ചലഞ്ചായിരുന്നു അത്. ആ പരിപാടിക്ക് ശേഷം പരിചയക്കാര്‍ പലരും ആവശ്യവുമായി വന്നു.  ബേബിഷവര്‍, കുട്ടികളുടെ ബര്‍ത്ത് ഡേ പാര്‍ട്ടി, മാമ്മോദീസാ... കൂടുതലും കുട്ടികള്‍ക്കുള്ള  തീം പാര്‍ട്ടികളാണ് ചെയ്യുന്നത്. വെഡിംങ് പാര്‍ട്ടികള്‍ക്ക് ആവശ്യക്കാര്‍ വരാറുണ്ട്. അത് കുറച്ച് റിസ്‌ക്കാണ്. വലിയ പാര്‍ട്ടികളായിരിക്കില്ലേ. കല്യാണ നിശ്ചയങ്ങളൊക്കെ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഓഫീസ് പാര്‍ട്ടികളും ഡെക്കറേറ്റ് ചെയ്യും. സെല്‍ഫി കോര്‍ണര്‍ പോലെയുള്ളവയാണ് അവര്‍ക്ക് ആവശ്യം.

Neenu Jose

 

എങ്ങനെ

ചാര്‍ട്ട് പേപ്പറുകളാണ് പ്രധാന ആയുധം. പല നിറങ്ങളിലുള്ളവ. സാധാരണ നിറങ്ങളല്ലാതെ ലാവന്‍ഡര്‍, പര്‍പ്പിള്‍, പച്ചയുടെ പല ഷേഡ്‌സ് ഒക്കെ കൂടുതല്‍ ഉപയോഗിക്കും. ബാംഗളൂരില്‍ നിന്നൊക്കെ പേപ്പറുകള്‍ വാങ്ങും. റെയര്‍ കളറുകള്‍ പ്രിന്റ് ചെയ്യ്‌തെടുക്കും. അതിന് കാശ് കൂടുതലാണ്. ഇതൊന്നും വാങ്ങി വച്ചാല്‍ ഉപയോഗപ്പെടില്ല. ഓരോ തീമിനും ക്ലൈന്റ്‌സിന്റെ ഇഷ്ടത്തിനും അവരുടെ ഫണ്ടിനും അനുസരിച്ചാണ് ക്രാഫ്റ്റ് തയ്യാറാക്കുന്നത്. ചിലര്‍  കളര്‍ പറയും ചിലര്‍ക്ക് നമ്മുടെ സജഷന്‍സ് വേണം.  ഒരു പരിപാടിക്ക് മുമ്പ് രണ്ട് ആഴ്ച സമയമെങ്കിലും വേണം. ഒരു സ്ഥലത്ത് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായേ അടുത്ത സ്ഥലത്ത് ചെയ്യൂ.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

വിപണി

എറണാകുളത്ത് നിന്നാണ് കസ്റ്റമേഴ്‌സ് കൂടുതല്‍. കേരളത്തില്‍ മറ്റ് ഭാഗങ്ങളില്‍ പരിപാടികള്‍ ചെയ്ത് തുടങ്ങിയിട്ടില്ല. പോയി ചെയ്യാന്‍ ചെലവ് കൂടുതലാണ്.  സ്റ്റാഫുകളും വേറെ ആരും ഇല്ല.' ഇതിനോട് ഇഷ്ടമുള്ള ആരെങ്കിലും വന്നാല്‍ നോക്കാമെന്ന് നീനു.  ചാര്‍ജ് തീം അനുസരിച്ചാണ്. ക്രാഫ്റ്റിനൊപ്പം ബലൂണ്‍, കേക്ക് എന്നിവയും നീനു തന്നെയാണ് എത്തിച്ച് നല്‍കുന്നത്. 30,000 രൂപയാണ് കുറഞ്ഞ ചാര്‍ജ്. ടേബിള്‍ സെന്റര്‍ പീസുകള്‍ (ടേബിള്‍ ഫാം ഹൗസ്, സെക്യുലന്റ്‌സ്), റിട്ടണ്‍ ഗിഫ്റ്റ്... വ്യത്യസ്തമാകുംതോറും  ചാര്‍ജ് കൂടും. സീസണലാണ് വിപണി. ക്രിസ്മസ്, ന്യൂ ഇയര്‍ കാലങ്ങളില്‍ തിരക്ക് കൂടും. 

neenu jose


തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്

തുടങ്ങാന്‍ വിലിയ മുതല്‍ മുടക്കൊന്നും ഈ ബിസിനസില്‍ ആവശ്യമില്ല. നീനുവിന്  ആദ്യത്തെ ഇവന്റിന് 3000 രൂപയാണ് ചെലവായത്.നമുക്ക് നമ്മുടെ സമയമനുസരിച്ച് ജോലി ചെയ്യാം ഒപ്പം ആര്‍ക്കും ചെയ്യാം ഇത്. ചലഞ്ച് ഏറ്റെടുക്കാനുള്ള ധൈര്യമാണ് പ്രധാനം. പിന്നെ പുതിയ ജനറേഷന് ഇത്തരം കാര്യങ്ങളോട് താല്‍പര്യം ഏറി വരുന്നുണ്ട്. അതുകൊണ്ട് ഇവന്റുകള്‍ക്ക് ക്ഷാമമുണ്ടാവില്ല. 

ഗൃഹലക്ഷ്മി വാങ്ങാം           

Content Highlight: Hand Craft, Paper Craft, Woman Business