ല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രണയത്തിനു കഴിയുമെന്നാണ് പ്രണയിക്കുന്നവര്‍ പറയുന്നത്. ജെസ്സി ഷെര്‍മ്മാന്‍ എന്ന 23 കാരിയുടെ അനുഭവവും അങ്ങനെ തന്നെയാണ്. ഇംഗ്ലീഷുകാരിയായ  ജെസ്സിയും റിച്ചാര്‍ഡ് ബിഷപ്പും 2015 മുതല്‍ പ്രണയത്തിലായിരുന്നു. പ്രണയം തീവ്രമായതോടെ പലയിടങ്ങളിലും ഇവര്‍ ഒരുമിച്ച് യാത്ര ചെയ്തു. ഈ യാത്രക്കിടയില്‍ പെട്ടെന്ന് ഒരു ദിവസം ജെസ്സി രോഗബാധിതയായി.

ചുഴലി വന്ന് ജെസ്സി തളര്‍ന്നു വീണു. ഈ സമയം കൂടെയുണ്ടായിരുന്നത് റിച്ചാര്‍ഡ് മാത്രമായിരുന്നു. ഉടനെ  ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും ജെസ്സിയുടെ നിലയില്‍ മാറ്റമുണ്ടായില്ല. രോഗം ജെസ്സിയുടെ തലച്ചോറിനേയും ബാധിച്ചു തുടങ്ങി. വീട്ടുകാരേയും റിച്ചാര്‍ഡിനേയും മാത്രമല്ല സ്വന്തം പേരുപോലും ജെസ്സി മറന്നുപോയി. ഉണര്‍ന്നപ്പോള്‍ ജെസ്സിക്ക് ആരേയും ഓര്‍മയുണ്ടായിരുന്നില്ല. എന്നാല്‍ ഈ സമയമൊക്കെ തനിക്കൊപ്പം ഉണ്ടായിരുന്ന റിച്ചാര്‍ഡുമായി ജെസ്സി വീണ്ടും പ്രണയത്തിലാവുകയായിരുന്നു. അത് തന്റെ കാമുകന്‍ തന്നെയാണെന്ന് അറിയാതെ.... 

പതിയേ പതിയ തന്റെ ജീവിതത്തിലെ മറന്നുപോയ ഭാഗങ്ങള്‍ റിച്ചാര്‍ഡിന്റെ സഹായത്തോടെ ജെസ്സി വായിച്ചു തുടങ്ങി. എല്ലാം ഓര്‍ത്തു തുടങ്ങി. അസുഖം ബാധിച്ചപ്പോള്‍ ജെസ്സിക്ക് പ്രായം 19 ആയിരുന്നു. ഇപ്പോള്‍ 23 വയസായെങ്കിലും തലച്ചോറിനു സംഭവിച്ച പ്രശ്‌നങ്ങളില്‍ നിന്ന് ഇപ്പോഴും മോചിതയായിട്ടില്ല. എങ്കിലും മാതാപിതാക്കള്‍ക്കും റിച്ചാര്‍ഡിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോള്‍. തന്നെപ്പോലെ ഓര്‍മ നഷ്ടപ്പെട്ടവര്‍ക്ക് പ്രചോദനമാകാന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോള്‍ ജെസ്സിയുടെ ആഗ്രഹം.

Content Highlights: Woman, 20, had to fall for her boyfriend TWICE after losing her memory