മാനി​ഗേ മ​ഗേ ഹിതേ... സമൂഹമാധ്യമം തുറന്നാൽ ഒരിക്കലെങ്കിലും ഈ പാട്ട് കാണാത്തവരുണ്ടാവില്ല. ഇൻസ്റ്റ​ഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ തരം​ഗമായിക്കൊണ്ടിരിക്കുകയാണ് ഈ ശ്രീലങ്കൻ ​ഗാനം. പിന്നാലെ ഒരു എയർ ഹോസ്റ്റസ് ആളൊഴിഞ്ഞ വിമാനത്തിൽ ഗാനത്തിന് ചുവടുകൾ വെക്കുന്നതിന്റെ വീ‍ഡിയോയും വൈറലായിരുന്നു. മുപ്പതു മില്യണിൽ പരം കാഴ്ചക്കാരെ നേടിയ വീ‍ഡിയോയിലെ പെൺകുട്ടിക്കും ആരാധകരുണ്ടായി. ഇപ്പോഴിതാ ആ പെൺകുട്ടി ആരെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ആയത് എന്ന പെൺകുട്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന വിമാനത്തിൽ മാനി​ഗേ മ​ഗേ ഹിതേക്ക് ചുവടുവച്ചത്. ഇൻഡി​ഗോ എയർലൈൻസിൽ പ്രവർത്തിക്കുന്ന ആയത് മുമ്പും സമാനമായ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ‌ആയത് മനോഹരമായി ചുവടുകൾ വച്ചിട്ടുണ്ടെന്നും ക്യൂട്ട് പെർഫോമൻസുമെന്നുമൊക്കെ നിരവധി കമന്റുകളാണ് വന്നത്. 

സതീശൻ രത്നനായകയുടെ പ്രശസ്ത സിംഹള ​ഗാനമാണ് മാനി​ഗേ മ​ഗേ ഹിതേ. 2020ൽ പുറത്തിറങ്ങിയ ​ഗാനം ശ്രീലങ്കൻ ​ഗായിക യോഹാനി ദിലോകാ ഡി സിൽവ പുത്തൻ ശൈലിയിൽ പാടിയതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിച്ചേർന്നത്. യോഹാനിയുടെ വേർഷനാണ് സമൂഹമാധ്യമത്തിൽ തരം​ഗമാകുന്നതും.