മിതമായി ഭാരം കൂടുന്നതും ഭാരം കുറയുന്നതും വ്യക്തികളുടെ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന കാര്യമാണ്. ഭാരം കൂടുന്നത് പലപ്പോഴും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കാറുണ്ട്. കൂടാതെ പല തരത്തിലുള്ള രോഗങ്ങര്‍ പിടിപെടാം. 22 കാരിയായ ഇറാവതി കോറേയ്ക്ക് ശരീരഭാരം കൂടിയതോടെ തൈറോയിഡും, പി.സി.ഒ.ഡിയും പിടികൂടി. 90 കിലോയായിരുന്നു അന്ന് ഇറാവതിയുടെ ഭാരം. അതോടെ ഭാരം കുറയ്ക്കാം എന്ന തീരുമാനത്തില്‍ ഇറാവതി എത്തുകയായിരുന്നു. അതിനായി ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ തന്നെ ഇവര്‍ തയാറാക്കി. ഈ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്ന് ആറുമാസം കൊണ്ട് ഇവര്‍ കുറച്ചത് 18 കിലോയായിരുന്നു. ഇതോടെ ഇറാവതിയുടെ രൂപം തന്നെ മാറി പോയി. 

പ്രഭാതഭക്ഷണമായി കഴിക്കുന്നത് ഒരു ബൗള്‍ ഉപ്പുമാവും ഒരു വെജിറ്റബിള്‍ സാന്‍വിച്ചുമായിരുന്നു. 

ഉച്ചയക്ക് ഒരു ബൗള്‍ വേവിച്ച പച്ചക്കറിയും രണ്ട് ചപ്പാത്തിയും കഴിക്കും. 

അത്തഴത്തില്‍ ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പും രണ്ട് ചപ്പാത്തിയുമായിരുന്നു ആഹാരം. 

ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റം കൂടാതെ ഇറാവതി രാവിലെ ഒരു മണിക്കൂള്‍ യോഗ ചെയ്യുകയും ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്കൗട്ടിന് സമയം മാറ്റി വയ്ക്കുകയും ചെയ്തു. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം പൂര്‍ണമായും ഒഴിവാക്കി. രാവിലെ എഴുന്നേറ്റ ഉടനെ ചായയും കാപ്പിയും കുടിക്കുന്ന ശീലം ഉപേക്ഷിച്ചു.

ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകാതെ ധാരാളം വെള്ളം കുടിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഓരോ സ്പൂണ്‍ നെയ് വീതം കഴിച്ചു. ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കും എന്ന് ഇറാവതി പറയുന്നു. 8 മണിക്ക് മുമ്പ് അത്താഴം കഴിച്ചു. പകല്‍ ഉറക്കം പൂര്‍ണമായും ഒഴിവാക്കി എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ശീലവും മാറ്റി. അങ്ങനെ ആറുമാസം കൊണ്ട് ഇറാവതി 18 കിലോ ശരീരഭാരം കുറച്ചു.

Content Highlights:  Know how this girl with PCOS and thyroid lost 18 kilos