എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ വന്നതാണ് പെണ്‍കുട്ടി. പണമെടുക്കുന്നതിനിടെ അടക്കിപ്പിടിച്ച സന്തോഷം പുറത്തേക്ക് ഒഴുകി. അത്, നൃത്ത രൂപത്തിലായിരുന്നുവെന്ന് മാത്രം. അമിതാഹ്ലാദത്തില്‍ ചടുലതയോടെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റാണിപ്പോള്‍. 

എന്നാല്‍, ആരാണ് പെണ്‍കുട്ടിയെന്നോ എന്തിനാണ് അവര്‍ നൃത്തം ചെയ്തതെന്നോ ഇതുവരെയും മനസ്സിലായിട്ടില്ല. വൈറലായ വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 

ഒരുപക്ഷേ, അവള്‍ക്കു പണം കിട്ടിയ ഏറ്റവും സന്തോഷം നിറഞ്ഞദിവസമായിരിക്കുമതെന്നും പണം കയ്യില്‍ വന്നപ്പോള്‍  നൃത്തം ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലായിരിക്കുമെന്നും വീഡിയോ കണ്ട ചിലര്‍ കമന്റ് ചെയ്തു. 

കറുത്ത ഡ്രസും മാസ്‌കും അണിഞ്ഞെത്തിയ പെണ്‍കുട്ടി എ.ടി.എം. കാര്‍ഡ് മെഷീനിലിട്ട് വിവരങ്ങള്‍ നല്‍കിയ ശേഷമാണ് നൃത്തം ചെയ്യാനാരംഭിച്ചത്. പണം കൈയ്യില്‍ വന്നതിനുശേഷം എണ്ണി നോക്കുന്നതിനും ശേഷം വീണ്ടും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം എ.ടി.എം. മെഷീനു മുന്നില്‍ കുമ്പിട്ട് കൈകള്‍ കൂപ്പിയശേഷമാണ് പെണ്‍കുട്ടി അവിടെ നിന്ന് പോകുന്നത്.

Content highlights: viral video girl dances uncontrollably while withdrawing money from atm watch hilarious clip