ബോളിവുഡ് താരം മാധുരി ദീക്ഷിത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയിലെ പെണ്‍കുട്ടിയാണ് ഇപ്പോള്‍ താരം. ഏതോ ഉള്‍ഗ്രാമത്തിലെ പാടത്തിന് നടുവില്‍ സ്വയം മറന്ന് മനോഹരമായി നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് മാധുരി റീട്വീറ്റ് ചെയ്തിരിക്കുന്നത്.
വളരെ ബുദ്ധിമുട്ടുള്ള പല ചുവടുകളും ഭംഗിയായി കളിച്ചിരിക്കുന്ന പെണ്‍കുട്ടിയെ അഭിനന്ദിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ' അവള്‍ മനോഹരമായി നൃത്തം ചെയ്യുന്നു. ഇനിയും നിരവധികഴിവുകള്‍ അവളില്‍ ഒളിച്ചിരിപ്പുണ്ട്.' താരം കുറിക്കുന്നത് ഇങ്ങനെ.
രണ്ടര മിനിറ്റ് നീളമുള്ള വീഡിയോയില്‍ ചുവടുകളൊന്നും പിഴയ്ക്കാതെ പെണ്‍കുട്ടി നൃത്തം വയ്ക്കുന്നതു കാണാം. 1957 ല്‍ ഇറങ്ങിയ മദര്‍ ഇന്ത്യ എന്ന സിനിമയിലെ ഗാനത്തിനാണ് അവള്‍ ചുവടുവയ്ക്കുന്നത്.
लाजवाब, वाह! She is dancing so beautifully. There is so much talent waiting to be discovered. https://t.co/HZYFwVbj88
— Madhuri Dixit Nene (@MadhuriDixit) February 8, 2021
ശാസ്ത്രീയസംഗീതത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഗാസിയാബാദിലെ രാഗിരി എന്ന സംഘടനയുടെ ട്വിറ്ററിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ' നര്‍ത്തകര്‍ക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ട. ഈ പെണ്‍കുട്ടിയുടെ നൃത്തം കണ്ടു നോക്കൂ, ഞങ്ങള്‍ പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.' വീഡിയോക്കൊപ്പം അവര്‍ കുറിച്ചു. വീഡിയോ കണ്ടവരെല്ലാം പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങളും ആശംസകളും നല്‍കുന്നുണ്ട്.
Content highlights: Village girl’s dancing skills impress Madhuri Dixit