മേരിക്കയിലെ ടെക്‌സാസില്‍ നിന്നുള്ള പാക്‌സ്റ്റണ്‍ സ്മിത്ത് എന്ന പെണ്‍കുട്ടിയുടെ പിന്നാലെയാണ് ലോകമിപ്പോള്‍. തന്റെ ബിരുദദാനചടങ്ങിനിടെ അവള്‍ നടത്തിയ മറുപടി പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിരുദം ലഭിച്ചതിലെ സന്തോഷമല്ല പകരം ഗര്‍ഭച്ഛിദ്ര അവകാശം നിയമവിദേമാക്കണമെന്ന ആവശ്യമാണ് അവള്‍ ഉന്നയിച്ചത്. 

ടെക്‌സാസിലെ ലേയ്ക്ക് ഹൈലാന്‍ഡ് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിനിടെയാണ് പാക്‌സ്റ്റണ്‍ന്റെ വൈറലായ പ്രസംഗം അരങ്ങേറിയത്. ടെക്‌സാസ് ഗവര്‍ണര്‍ ഗെര്‍ഗ്ഗ് അബോട്ട് കഴിഞ്ഞ മാസം ഒപ്പുവച്ച ഹാര്‍ട്ട് ബീറ്റ് ബില്‍ തന്റെ അവകാശങ്ങള്‍ക്കും ശരീരത്തിനും എതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് പ്രസംഗത്തില്‍ പാക്‌സ്റ്റണ്‍ പറയുന്നത്. തന്റെ മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായതാണെന്നാണ് അവള്‍ തന്റെ പ്രസംഗത്തില്‍ പറയുന്നത്.

'എന്റെ ശരീരത്തിനും അവകാശങ്ങള്‍ക്കുമെതിരെ ഒരു യുദ്ധം നടക്കുമ്പോള്‍ സമാധാവും ആത്മസംതൃപ്തിയും പ്രകടിപ്പിക്കേണ്ട ഈ വേദി എനിക്ക് ഒഴിവാക്കാനാവില്ല. ആ യുദ്ധം നമ്മുടെ അമ്മമാരുടെ അവകാശങ്ങള്‍ക്ക് എതിരാണ്, സഹോദരിമാരുടെ, പെണ്‍മക്കളുടെ എല്ലാം അവകാശങ്ങള്‍ക്കെതിരാണ്. നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല.' തന്റെ സഹപാഠികളോട് പാക്‌സ്റ്റണ്‍ പറയുന്നു. 

പുതിയ ബില്ലനുസരിച്ച് പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഒരു ഹൃദയമിടുപ്പെങ്കിലും കേള്‍ക്കുന്നുണ്ടെങ്കില്‍ അത് എന്ത് സാഹചര്യമായാലും ഗര്‍ഭച്ഛിദ്രം അനുവദിക്കാനാവില്ല എന്നാണ് പറയുന്നത്. ഇനി ഗര്‍ഭച്ഛിദ്രം നടത്തുകയോ നടത്താന്‍ സഹായിക്കുകയോ ചെയ്താല്‍ പതിനായിരം ഡോളറാണ് പിഴ. 

നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പാക്‌സ്റ്റണെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഭാവിയെ കുറിച്ച്, സ്വപ്‌നങ്ങളെ കുറിച്ച് സ്ത്രീകളെ തീരുമാനമെടുക്കുന്നതില്‍ നിന്ന് തടയുന്നതാണ് ഈ ബില്ലെന്നാണ് പാക്‌സ്റ്റണ്‍ അടക്കമുള്ളവരുടെ അഭിപ്രായം.  

Content Highlights: US student speech calling for abortion rights goes viral