ലോകമെമ്പാടും ആരാധകരുള്ള സീരീസാണ് മണീ​ഹെയ്സ്റ്റ്. പ്രൊഫസർ, ടോക്യോ, നെയ്റോബി തുടങ്ങി ഓരോരുത്തർക്കും കടുത്ത ആരാധകരുണ്ട്. ഇപ്പോഴിതാ സീരീസിന്റെ അഞ്ചാം പതിപ്പിനു പിന്നാലെ ടോക്യോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉർസുല കോർബെറോയുടെ വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യൻ ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്ന ഉർസുലയാണ് വീഡ‍ിയോയിലുള്ളത്. 

നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബ് പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരായ ആരാധകരുടെ കലാസൃഷ്ടികൾക്ക് നന്ദി പറയുന്ന ഉർസുലയാണ് വീഡിയോയിലുള്ളത്. ഉർസുലയുടെ ചിത്രം പെൻസിൽ സ്കെച്ച് ചെയ്തെടുത്തതു കാണുകയാണ് കക്ഷി. അവർ തന്നെ കൂടുതൽ സുന്ദരിയാക്കി എന്നാണ് ചിത്രം കണ്ട് ഉർസുല പറയുന്നത്. 

വിഷ്വൽ ആർട്ടിസ്റ്റ് ജോസ് മാനൻസല വരച്ച ചിത്രത്തിൽ താൻ സുന്ദരിയായിട്ടുണ്ടെന്ന് ഉർസുല പറയുന്നു. മുംബൈ സ്വദേശിയായ ടാന്യാ ഏദന്റെ നിയോൺ ആർട്ട് വർക്ക് ക്യൂട്ട് ആയിട്ടുണ്ടെന്നും അതിൽ‌ താൻ കൂടുതൽ ചെറുപ്പമായെന്നും താരം പറയുന്നുണ്ട്. 

സീരീസിലെ മറ്റൊരു താരമായ നെയ്റോബി എന്ന ആൽബാ ഫ്ളോറെസിനൊപ്പമുള്ള ചിത്രവും ഉർസുല കാണുന്നുണ്ട്. ആൽബയ്ക്കൊപ്പം നിൽക്കുമ്പോൾ താനെത്ര ചെറുതാണെന്നും ഉർസുല പറയുന്നുണ്ട്. 

Content Highlights:  Ursula Corbero Reacts to Artworks By Indian Fans