റ്റാലിയന്‍ വംശജനായ ഒരു എണ്‍പത്തൊന്നുകാരന്‍ ആളൊഴിഞ്ഞ ആശുപത്രി ജനാലയ്ക്കു താഴെ ഇരുന്ന് സംഗീതോപകരണം വായിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇയാള്‍ ഈ സംഗീതോപകരണം ആരുമില്ലാത്ത ഈ ആശുപത്രി റോഡില്‍ ഇരുന്ന് വായിക്കുന്നതിന് ഒരു കാരണമുണ്ട്.

സ്‌റ്റെഫാനോ ബോസിനി എന്നാണ് ഈ പാട്ടുകാരന്‍ മുത്തശ്ശന്റെ പേര്. ഇയാളുടെ ഭാര്യ ക്ലാര സാച്ചിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണമാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബോസിനിക്ക് ഭാര്യയെ കാണാനാവില്ല. എങ്കിലും ഭാര്യയെ ദൂരെ നിന്നെങ്കിലും കാണാനും അവരെ സന്തോഷിപ്പിക്കാനുമാണ് ബോസിനിയുടെ ശ്രമം.

 

രണ്ടാം നിലയിലെ ജനാലയിലൂടെ ഭാര്യ ഇയാളെ നോക്കുന്നതും പാട്ടുകേള്‍ക്കുന്നതും വീഡിയോയിലുണ്ട്. ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസ് എന്ന പാട്ടാണ് ഇയാള്‍ വായിക്കുന്നത്. 

ഇത് തന്റെ ഭാര്യയ്ക്ക് പ്രിയപ്പെട്ട ഗാനമാണെന്നും വീട്ടിലായിരിക്കുമ്പോള്‍ താനിത് അവള്‍ക്ക് വേണ്ടി വായിക്കാറുണ്ടെന്നും ബോസിനി ദി ഗാര്‍ഡിയനോട് പറഞ്ഞു. ആശുപത്രിയിലും ക്ലാര സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് ബോസിനിയുടെ ആഗ്രഹം. 

കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്ലാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 
ഇവരുടെ നാല്‍പത്തേഴാം വിവാഹവാര്‍ഷികമായിരുന്നു.

Content Highlights: Unable to visit wife in hospital 81-year-old plays the accordion for her from street