വെളുത്ത മു‌ടിയിഴകളോടെ പിറന്നുവീണ കുഞ്ഞ്. ഡോക്ടർമാരെയും നഴ്സുമാരെയുമൊക്കെ അത്ഭുതപ്പെടുത്തിയാണ് കുഞ്ഞു മായ പിറന്നത്. മായയുടെ മുടിയിഴകളുടെ പ്രത്യേകത ചൂണ്ടിക്കാട്ടിയ വീട്ടുകാരോട് ഡോക്ടർമാർ ആ കാര്യം പറഞ്ഞു, കുഞ്ഞിന് പൈബാൾഡിസം എന്ന അവസ്ഥയാണ്. ഇന്ന് തന്റെ സവിശേഷത കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ നിരവധി ആരാധകരുള്ള താരമാണ് മായ. 

maya

കുഞ്ഞിന്റെ മുടിയിഴകൾ അമ്മ ടാലിറ്റയെ അത്ഭുതപ്പെടുത്തിയില്ല. കാരണം തനിക്കും തന്റെ കുടുംബത്തിലെ പലർക്കും ഈ പ്രത്യേകത ഉണ്ട്. മുടിക്കും കണ്ണിനും ചർമത്തിനുമൊക്കെ നിറം നൽകുന്ന മെലാനിന്റെ അഭാവം മൂലമാണ് ഈയവസ്ഥയുണ്ടാകുന്നത്. മായയുടെ മുടിയുടെ മുൻവശത്തെ മുടിയിഴകളാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. 

കാത്തുകാത്തിരുന്ന നാൽപതാമത്തെ വയസ്സിലാണ് ടാലിറ്റയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത മായയ്ക്ക് നാലരക്കിലോയോളം ഭാരമുണ്ടായിരുന്നു. കാത്തിരുന്ന കൺമണിയുടെ മുടിയിഴകൾ കണ്ടതോടെ ടാലിറ്റയ്ക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. മനോഹരമായ സ്റ്റൈലിഷ് മുടിയിഴകളോടെ പിറന്ന പെൺകുട്ടി എന്ന് അവളെ വിളിക്കാൻ തുടങ്ങി. മാത്രമല്ല കുട്ടിക്കാലത്ത മുടിയുടെ പ്രത്യേകതയുടെ പേരിൽ ഏറെ കളിയാക്കലുകൾ വിധേയയായിരുന്നു താൻ. അതുകൊണ്ടുതന്നെ മകൾക്ക് അത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് ടാലിറ്റയ്ക്ക് നിർബന്ധമുണ്ടായിരുന്നു. മായയെ കാണുന്ന പലരും അവളുടെ മുടിയിഴകളെ അഭിനന്ദിച്ചു തുടങ്ങി. അങ്ങനെയാണ് മായയ്ക്ക് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ ഒരു പേജ് തയ്യാറാക്കാൻ ടാലിറ്റ തീരുമാനിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mayah Aziz (@mayahaziz)

ഇന്ന് മായയ്ക്ക് നിരവധി ആരാധകരുണ്ട്. വെളിച്ചത്തോടെ പിറന്ന പെൺകുട്ടി എന്നും ഫാഷൻ ബേബിയെന്നുമൊക്കെയാണ് പലരും മായയെ വിളിക്കുന്നത്. ഇന്ന് രണ്ടുവയസ്സ് പ്രായമായി മായയ്ക്ക്. മറ്റുള്ളവരെ ആദരിക്കാനും അവരുടെ ശാരീരിക പ്രത്യേകതകളെ ബഹുമാനിക്കാനും പഠിപ്പിച്ചാണ് താൻ മകളെ വളർത്തുന്നതെന്നും ടാലിറ്റ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mayah Aziz (@mayahaziz)

Content Highlights: Two-year-old girl Born With A White Streak In Her Hair