ടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ യാറ്റഗാന്‍ എന്ന പട്ടണത്തിനു സമീപത്തെ ടുര്‍ഗുറ്റ് എന്ന മലയോര ഗ്രാമം. പച്ച നിറത്തില്‍ പടര്‍ന്നു കിടക്കുന്ന ഒലീവ് മരത്തോപ്പാണ് ആദ്യം കണ്ണില്‍പ്പടുക. എന്നാല്‍ അതിനപ്പുറം ആകാശത്തേക്ക് പുകതുപ്പുന്ന കല്‍ക്കരി പ്ലാന്റിന്റെ വലിയ ചിമ്മിനികളാണ് കണ്ണില്‍ പെടുക. തുര്‍ക്കിയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനികളില്‍ ഒന്നാണ് ഇത്. ഇന്നാല്‍ ഇതിനരികില്‍ പച്ചപ്പു തീര്‍ക്കുന്ന ഒലീവ് തോപ്പിന് പിന്നില്‍ ഒരു സ്ത്രീയുടെ കഠിനാധ്വാനമുണ്ട്.  തുര്‍ക്കിയില്‍ നിന്നുള്ള ഒരു അറുപത്തിനാലുകാരി മുത്തശ്ശി തയ്യിബ് ഡെമിറേല്‍. തന്റെ ജന്മദേശത്ത് വന്‍തോതില്‍ നടത്തുന്ന ഖനിവത്കരണത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലാണ് തയ്യിബ്. 

ഗ്രാമത്തിലെ ഖനികള്‍ കൂടുതല്‍ സഥലങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ തയ്യിബ് നിയമ പോരാട്ടം തന്നെ നടത്തി. വിധി തയ്യിബിന് അനുകൂലമായിരുന്നു. കാന്‍സര്‍ ബാധിതയാണ് തയ്യിബ്. 

women

ലിമാക് എന്ന വമ്പന്‍ കമ്പനിയുടെ വൈദ്യുത നിലയത്തിലേക്കാണ് ഈ കല്‍ക്കരികള്‍ കൊണ്ടുപോകുന്നത്. തുര്‍ക്കിയിലെ ഊര്‍ജ ഉത്പാദനത്തിന്റെ നല്ലൊരു ശതമാനം ലിമാക്കിന്റെ താപനിലയങ്ങളില്‍ നിന്നാണ്.ലിമാക്ക് താപനിലയത്തിലെ ഊര്‍ജ ആവശ്യങ്ങള്‍ക്കു വേണ്ടി കല്‍ക്കരി ഖനനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറിയതെന്ന് തയ്യിബ് റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  

ലിമാക്ക് താപനിലയത്തിലെ ഊര്‍ജ ആവശ്യങ്ങള്‍ക്കു വേണ്ടി കല്‍ക്കരി ഖനനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറിയത്. യാറ്റഗാന്‍ പ്രദേശത്ത് 40 കിലോ മീ്റ്റര്‍ ചുറ്റളവില്‍ വലിയ പരിസ്ഥിതി നാശമാണ് ഇത് ഉണ്ടാക്കിയത്. അഞ്ച് ഗ്രാമങ്ങള്‍ തന്നെ മരുഭൂമിയായി മാറി.

women

ഈ പ്രദേശത്തന്റെ തന്നെ ഭാഗമായ മുഗ്ലയില്‍ 5000 ഹെക്ടറുകളോളം ഭൂമി കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ ഖനനമേഖലയായി മാറിയെന്നാണു കണക്ക്. 8000 ഫുട്ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണം ഇവയ്ക്കു വരുമെന്നാണു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ആറേക്കര്‍ ഒലീവ് തോട്ടം വാങ്ങാനായി വന്ന കമ്പനിയോട് പറ്റില്ലെന്നു പറയാന്‍ തയ്യിബിന് ഒരു മടിയുമുണ്ടായില്ല. ഒരിക്കല്‍ തയ്യിബിന്റെ ഈ ഗ്രാമങ്ങളില്‍ പച്ചപ്പ് നിറഞ്ഞിരുന്നു. ഒലീവ് മരങ്ങളും പൂക്കളും പഴത്തോട്ടങ്ങളും നിറഞ്ഞ ടുര്‍ഗുറ്റിനെ തിരികെയെത്തിക്കാനാണ് മുത്തശ്ശിയുടെ ശ്രമം. 

ഒടുവില്‍ കമ്പനിയുമായി നേരിട്ടൊരു പോരാട്ടത്തിനിറങ്ങാന്‍ തന്നെ തയ്യിബ് തീരുമാനിച്ചു. ഇതിനായി മുഗ്ലയിലെ ജനങ്ങളെ അണിചേര്‍ത്ത്, ഖനനത്തെ ചെറുക്കാന്‍ ഒരു കൂട്ടായ്മയ്ക്കു തയ്യിബ് തുടക്കമിട്ടു. ഖനനം മൂലം ടുര്‍ഗുറ്റ് ഗ്രാമത്തിന്റെ ജലശ്രോതസ്സുകള്‍ വരണ്ടിരുന്നു. ഇക്കാര്യവും തയ്യിബ് ചൂണ്ടിക്കാട്ടി. ഒലീവ് മരത്തോപ്പുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ഒരു മുന്‍കോടതി വിധിയുടെ കാര്യം അവര്‍ കോടതിയെ അറിയിച്ചു. അതോടെ ടുര്‍ഗുറ്റിലേക്കു ഖനനം വ്യാപിപ്പിക്കുന്നതില്‍ നിന്നു ലിമാക്കിനെ കോടതി താല്‍ക്കാലികമായി തടഞ്ഞു. എന്നാല്‍ ശക്തമായ കമ്പനിക്ക് ഇതൊന്നും വലിയ കാര്യമല്ലെന്ന ആശങ്കയിലാണ് തയ്യിബ്.

women

കമ്പനിയുടെ ഉദ്യോഗസ്ഥര്‍ തന്നോടു സംസാരിച്ചെന്നും, ബാക്കിയെല്ലാം സ്ഥലങ്ങളും ഖനികളാകുകയും തയ്യിബിന്റെ ആറേക്കര്‍ തോട്ടം മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ വരുമെന്നും അതു വേണോ എന്ന് അവര്‍ ചോദിച്ചെന്നും തയ്യിബ് പറയുന്നു. എന്നാല്‍ പരിസ്ഥിതി നാശത്തിനു പുറമേ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഖനനം യാറ്റഗാനിലുണ്ടാക്കുന്നുണ്ടെന്ന് തയ്യിബ്. 

'കുറേക്കാലം കഴിയുമ്പോള്‍ എന്റെ പേരക്കിടാവ് വലുതാകും, മുത്തശ്ശിയുടെ സ്ഥലമേതാണെന്ന് അവനപ്പോള്‍ ചോദിക്കും. അപ്പോഴെനിക്കു ചൂണ്ടിക്കാണിക്കാന്‍ ടുര്‍ഗുറ്റ് വേണം, പച്ചപ്പു നിറഞ്ഞ ടുര്‍ഗുറ്റ്'. തയ്യിബ് പറയുന്നു.

Content Highlights: Turkish grandma battles to save her land from coal mine