'വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന് കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവില്‍ ഒരുനാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചുതല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം.' 

മീശ പിരിച്ച് നെഞ്ചുവിരിച്ച് ഒന്നു ചെരിഞ്ഞ് നായികയുടെ മുഖത്ത് നോക്കി നായകന്‍ പറഞ്ഞ ഈ ഒരൊറ്റ ഡയലോഗ് മതി മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ വിലയിരുത്താന്‍. എന്നും നായകന്റെ തണലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവളാണ് സിനിമയിലെ സ്ത്രീകള്‍.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കാലങ്ങളായി നിലനില്‍ക്കുന്ന സിനിമയില്‍ ഇതേ കുറിച്ച് ഒരു തുറന്ന സംവാദമുണ്ടാകാനും ഇനിയൊരിക്കലും സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ തന്റെ സിനിമയില്‍ ഉണ്ടാവില്ലെന്ന് നായകന് ഖേദിക്കാനും ഒരുവള്‍ ആക്രമിക്കപ്പേടേണ്ടി വന്നു. അപ്പോള്‍ മാത്രമേ സമൂഹത്തെ പറഞ്ഞുപഠിപ്പിച്ചതിന്റെ ആഴത്തെ കുറിച്ച് അവര്‍ ചിന്തിച്ചുള്ളൂ എന്ന് വേണം കരുതാന്‍. അവര്‍ മാത്രമല്ല അതുകണ്ട് കൈയടിച്ച ജനക്കൂട്ടവും. 

കാലങ്ങളായി സമൂഹത്തിലേക്ക് പരോക്ഷമായി അടിച്ചേല്‍പ്പിച്ചിരുന്ന, സ്ത്രീയെ നിശബ്ദരാക്കിയിരുന്ന സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ വീണ്ടും എഴുതപ്പെട്ടാല്‍ എന്തായിരിക്കും ഇന്നത്തെ പെണ്ണിന്റെ പ്രതികരണം. ചിന്തിച്ചിട്ടുണ്ടോ? ചിന്തിപ്പിക്കുകയാണ് ഈ ട്രോളുകള്‍. തിയേറ്റര്‍ മുഴുവന്‍ കരഘോഷത്താല്‍ ഇളക്കി മറിച്ച നായകന്മാരുടെ ഹിറ്റ് ഡയലോഗുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടികളുമായാണ് ഈ ട്രോളുകള്‍ എത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ ട്രോളുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

അതേ ചില ട്രോളുകള്‍ ചിരിച്ചുകളയാനുള്ളതല്ല, ഒരു നിമിഷത്തേക്കെങ്കിലും ചിന്തിക്കാന്‍ കൂടി വേണ്ടി ഉള്ളതാണ്. നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ അല്പം തമാശയിലൂടെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. 

troll

troll

troll

troll

troll

 

Courtesy : ICU Trolls Content Highlights : Women Character in Cinema, Portrayal of Women In Cinema, Feminism, Antifeminine, Trolls, Cinema Dialogue