സ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായ ട്രോളുകൾക്ക് ഇരയാകാറുണ്ട്. അതിൽ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. അടുത്തിടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിൽ‌ മലയാളത്തിലെ ചില യുവനടിമാർക്കെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ അഭിനേത്രി വിദ്യുലേഖാ രാമൻ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. ഒരു സ്വിംസ്യൂട്ട് ചിത്രം പങ്കുവച്ചതിനു പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചാണ് വിദ്യുലേഖ പങ്കുവെക്കുന്നത്. 

ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിദ്യുലേഖ ഫിറ്റ്നസ് വിദ​ഗ്ധൻ കൂടിയായ സഞ്ജയിനെ വിവാഹം കഴിച്ചത്. ഹണിമൂൺ യാത്രകളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു വിദ്യുലേഖ പങ്കുവെച്ചത്. അക്കൂട്ടത്തിലാണ് സ്വിംസ്യൂട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തത്. മാലദ്വീപിലെ അവധിക്കാല ചിത്രങ്ങൾ പക്ഷേ സാമൂഹിക മാധ്യമത്തിലെ സദാചാരക്കാരെ പ്രകോപിപ്പിച്ചു. ചിത്രം പങ്കുവച്ചതിനു പിന്നാലെ ക്രൂരമായ വിമർശനങ്ങളാണ് കമന്റുകളായും സന്ദേശങ്ങളായും തനിക്ക് ലഭിക്കുന്നതെന്ന് വിദ്യുലേഖ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidyu Raman (@vidyuraman)

എന്നാണ് വിവാഹമോചനം എന്നുവരെ ചോദിച്ചവരുണ്ടെന്നും വിദ്യുലേഖ. സ്വിംസ്യൂട്ട് ധരിച്ചു എന്നതുകൊണ്ടു മാത്രം വിവാഹമോചനം എന്നാണെന്ന് ചോദിക്കുന്നു. 1920 അമ്മാവന്മാരും അമ്മായിമാരും പുറത്തുപോകൂ. 2021ലേക്ക് വരൂ. നെ​ഗറ്റീവ് കമന്റുകളല്ല മറിച്ച് ഒരു സമൂ​ഹം എന്ന നിലയ്ക്ക് ചിന്തിക്കുന്ന രീതികളാണ് പ്രശ്നം എന്ന് വിദ്യുലേഖ കുറിക്കുന്നു. 

vidyulekha

ഒരു സ്ത്രീയുടെ വസ്ത്രമാണ് വിവാഹമോചനത്തിന് കാരണമെങ്കിൽ ശരിയായ വസ്ത്രം ധരിക്കുന്നു എന്നു പറയപ്പെടുന്നവരെല്ലാം സന്തുഷ്ട വിവാഹജീവിതം നയിക്കേണ്ടേ എന്നും വിദ്യുലേഖ ചോദിക്കുന്നു. സഞ്ജയിനെപ്പോലെ സുരക്ഷിതത്വം നൽകുന്നൊരു ഭർത്താവാണ് തന്റെ ഭാ​ഗ്യം. ഇതിനെ അവ​ഗണിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തനിക്കങ്ങനെ തള്ളിക്കളയാനാകുന്നില്ല. ജീവിതത്തോടുള്ള വിഷലിപ്തമായ, ഇടുങ്ങിയ, അങ്ങേയറ്റം പ്രതിലോമകരമായ ചിന്താ​ഗതിയെ മാറ്റാൻ എനിക്ക് കഴിയില്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകൾ ഇത്തരം സ്ത്രീവിരുദ്ധമായ അടിച്ചമർത്തപ്പെട്ട അവ​ഗണിക്കപ്പെട്ട രീതികൾക്കെതിരെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു- വിദ്യുലേഖ കുറിച്ചു. 

Content Highlights:  Trolls on Actress Vidyulekha Raman On Swimsuit Pic