ലൈവ് റിപ്പോർട്ടിങ്ങിനിടെ അമളികൾ സംഭവിക്കുന്നതിന്റെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടാവും. ലോക്ക്ഡൗൺ കാലത്ത് വർക് ഫ്രം ഹോമിനിടെ റിപ്പോർട്ട് ചെയ്യുന്ന പല മാധ്യമപ്രവർത്തകർക്കും അബദ്ധങ്ങൾ സംഭവിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. അക്കൂട്ടത്തിലേക്കിതാ ഒരു ക്യൂട്ട് വീഡിയോ കൂടി. ഇക്കുറി കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്കരികിലേക്കെത്തിയ കുഞ്ഞിന്റെ വീഡിയോ ആണ് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്.
എബിസിസെവന്റെ റിപ്പോർട്ടറായ ലെസ്ലി ലോപെസും കുഞ്ഞുമാണ് വീഡിയോയിലുള്ളത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു ലെസ്ലി. വിവിധയിടങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് കുഞ്ഞ് ലെസ്ലിക്കരികിലേക്കെത്തി കാലിൽ ചുറ്റിപ്പിടിച്ച് നിൽക്കുന്നത്. റിപ്പോർട്ടിങ് തുടർന്ന ലെസ്ലി കഴിഞ്ഞയുടൻ മകനെ ഒക്കത്തെടുക്കുന്നുമുണ്ട്. അവൻ നടന്നുവന്നു, എന്റെ നിയന്ത്രണമെല്ലാം നഷ്ടപ്പെട്ടു എന്നു ചിരിയോടെ ലെസ്ലി പറയുന്നുമുണ്ട്.
Baby on the move! There is no stopping adorable Nolan now that he can walk during Mommy’s (@abc7leslielopez) forecast. #Love #goodmorning #ThursdayThoughts #Babies #TheBest @ABC7 pic.twitter.com/jvUcaSMyGi
— Brandi Hitt (@ABC7Brandi) January 28, 2021
എബിസിസെവനിലെ മറ്റൊരു മാധ്യമപ്രവർത്തകയായ ബ്രാന്റി ഹിറ്റ് ആണ് രസകരമാർന്ന ഈ അമ്മയുടെയും കുഞ്ഞിന്റെയും നിമിഷം ട്വിറ്ററിൽ പങ്കുവച്ചത്. നിലവിൽ ഒരു മില്യണിൽപരം കാഴ്ച്ചകാരെ വീഡിയോ നേടിക്കഴിഞ്ഞു.
കണ്ടതിൽ വച്ചേറ്റവും ക്യൂട്ടായ റിപ്പോർട്ടിങ് എന്നും മഹാമാരിക്കാലത്ത് മിക്ക സ്ത്രീകളുടെയും അനുഭവമാണ് ഇതെന്നുമൊക്കെ പോകുന്നു വീഡിയോക്ക് കീഴിലെ കമന്റുകൾ.
Content Highlights: Toddler Interrupts Mom's Weather Report In Adorable Video