തിനഞ്ചുവയസുള്ള പെട്രോ എന്ന ആമയെ സാന്ദ്ര ടെയ്‌ലര്‍ എന്ന യുവതി ദത്തെടുക്കുകയായിരുന്നു. ദത്തെടുക്കുമ്പോള്‍ മൂന്നുകാലുകള്‍ മാത്രമാണ് പെട്രോയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം പെട്രോയുടെ അവശേഷിച്ച മൂന്നാമത്തെ കാലുകൂടി കാണാതായി. ഇതോടെ സാന്ദ്ര, ലൂസിയാന സ്‌റ്റേയ്റ്റ് വെറ്റിനറി ടീച്ചിങ് ഹോസ്പ്പറ്റിലിന്റെ സഹായം തേടി. 

പിന്നിലെ രണ്ട് കാലുകള്‍ ഇല്ല എന്നത് മാറ്റിനിര്‍ത്തിയാല്‍ പെട്രോയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ പെട്രോയ്ക്ക് വീല്‍ചെയര്‍ ഘടിപ്പിക്കാം എന്ന്‌ വെറ്റിനറി സര്‍വകലാശാല തീരുമാനിച്ചു. പെട്രോയുടെ ശരീര ഭാരത്തിന് അനുസരിച്ചുള്ള വീല്‍ചെയര്‍ തയാറാക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം.

വീല്‍ചെയറിന് ഭാരം കൂടിയാല്‍ അത് വലിച്ചു കൊണ്ട് നടക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ശരീരഭാരത്തിന് അനുസരിച്ച് ഗുണമേന്മയുള്ള വീല്‍ചെയര്‍ തയാറാക്കുക എന്നത് ശ്രമകരമായിരുന്നു. വീല്‍ചെയര്‍ ഘടിപ്പിച്ച് വൈകാതെ പെട്രോ നടന്നു തുടങ്ങി. ഇതോടെ സാന്ദ്രയും പെട്രോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

content highlights:This 15 year old turtle receives a special wheelchair