ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്ന് പെട്ടെന്നൊരു ദിവസം അനീഷ് ഇറങ്ങിപ്പോയതോടെ സങ്കടത്തുരുത്തിൽ ഹരിത തനിച്ചാണ്. ജാതിവെറിയുടെ പേരിൽ അച്ഛനും അമ്മാവനും അരിഞ്ഞുതള്ളിയ പ്രിയപ്പെട്ടവന്റെ ഓർമകളുടെ തടവറിൽ മറക്കാനും പൊറുക്കാനുമാകാത്ത വിങ്ങലിലാണ് ഇന്ന് ഈ പെൺകുട്ടി. അനീഷിനൊപ്പം തന്നെയും കൂടി കൊല്ലാമായിരുന്നില്ലേ എന്ന് മാതാപിതാക്കളോട് ഹരിത ചോദിക്കുന്നത് ഉള്ളുപൊള്ളുന്ന വരികൾ കുറിച്ചിട്ടുകൊണ്ടാണ്. അച്ഛനും അമ്മയും അറിയാൻ എന്ന തലക്കെട്ടിൽ ഹരിത കുറിച്ച കത്ത് ജനുവരി രണ്ടാം ലക്കം ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

തന്റെ ബാല്യകാല അനുഭവങ്ങളിൽ നിന്ന് ജീവിതം പറഞ്ഞുതുടങ്ങുന്ന ഹരിത എന്തിനാണ് എന്നെ ഇപ്പോൾ ഇരുട്ടിലേക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്ന് മാതാപിതാക്കളോട് കത്തിലൂടെ ചോദിക്കുന്നു. ദുരഭിമാന കഥകൾ തുടർകഥയാകുമ്പോൾ കേരളത്തിലെ ഓരോ രക്ഷിതാവും ഈ കത്ത് വായിക്കാതെ പോകരുത്. എല്ലാ അച്ഛനമ്മമാർക്കും ഒരു മകളെഴുതുന്ന കത്തായി തന്റെ വാക്കുകൾ ഗൃഹലക്ഷ്മിയിലൂടെ പങ്കുവെക്കുകയാണ് എന്ന് ഹരിത പറയുന്നു. കത്തിനൊപ്പം തന്നെ തേങ്കുറിശ്ശിയിലെ ഇലമന്ദത്തെ ചെറിയ വീടിനുമുന്നിലിരുന്ന് ഹരിതയും ഒപ്പം അനീഷിന്റെ കുടുംബവും കേരളത്തോട് സംസാരിക്കുകയാണ് ഈ ലക്കം ഗൃഹലക്ഷ്മിയിലൂടെ.

പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content highlights:Thenkurissi honour killing victim's wife write a letter to all parents in kerala