ഹായ് ഫ്രണ്ട്‌സ് ഞാനാണ് നിങ്ങളുടെ ഡോറ.. 
കൂട്ടുകാരെ നമ്മളിപ്പോള്‍ എങ്ങോട്ടാണ് പോകുന്നത്..? 

ചോദ്യം കേട്ടപാടെ ഉത്തരവുമായി ചാടിയെത്തും കുട്ടിപ്പട്ടാളം. കാരണം ഡോറ അവര്‍ക്ക് ടെലിവിഷന്‍ സ്‌ക്രീനില്‍ വരുന്ന വെറുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമല്ല, മറിച്ച് അവരുടെ ബെസ്റ്റ് ഫ്രണ്ടാണ്. മാപ്പുനോക്കി ഡോറയ്ക്ക് വഴി പറഞ്ഞുകൊടുക്കാനും, കുറുനരി മോഷ്ടിക്കരുതെന്ന് ആവര്‍ത്തിക്കാനും അവര്‍ ഡോറയ്‌ക്കൊപ്പം കൂടുന്നത് അതുകൊണ്ടാണ്. കുട്ടിക്കൂട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണുകളിലൊന്നായി ഡോറ മാറിയതിന് വളരെ പെട്ടെന്നാണ്,അവരും ഡോറയെ പോലെ സംസാരിക്കാന്‍ തുടങ്ങി. കുട്ടികളെ മാത്രമല്ല ഡോറ കൈയിലെടുത്തത്, ശക്തിമാനും കാട്ടിലെ കണ്ണനും മൗഗ്ലിയും കണ്ടുവളര്‍ന്ന ബിടെക്ക് മാമന്മാര്‍ വരെ ഡോറയുടെ ഫാന്‍സ് ആയി. എന്തിനേറെ മിമിക്രി താരങ്ങള്‍ വരെ ഡോറയുടെ സംസാരശൈലി അനുകരിച്ചു. ഡോറയെ ഇവരുടെയെല്ലാം പ്രിയപ്പെട്ടവളാക്കിയത് നീട്ടിക്കുറുക്കിയുള്ള ആ സംസാരശൈലിയും ശബ്ദവുമാണ്. ഡോറയ്ക്ക് ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ നിമ്മി ഹര്‍ഷനാണ്. 

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

ഡോറ താരമായത് അറിഞ്ഞില്ല. 

ഡോറയ്ക്ക് ഇത്രയും ഫാന്‍സ് ഉണ്ടെന്നോ കേരളത്തില്‍ ഡോറ ഇത്രയും ഫെയ്മസ് ആയെന്നോ ഞാനറിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ഇത്രയധികം ആളുകള്‍ക്ക് ഡോറയെ ഇഷ്ടമാണെന്ന്. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡബ്ബ് ചെയ്തതാണ് ഡോറ. ഞാന്‍ എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോള്‍ പക്ഷേ ഇപ്പോഴാണ് എനിക്കതിന്റെ ക്രെഡിറ്റ് ലഭിക്കുന്നത്. 
1998 മുതല്‍ ഡബ്ബിങ് ഫീല്‍ഡില്‍ ഉണ്ട്. ഞാന്‍ ഡബ്ബ് ചെയ്തിരുന്ന നിരവധി പ്രോജക്ടുകളില്‍ ഒന്നുമാത്രമായിരുന്നു ഡോറ. ഇത്രവലിയ ഹിറ്റ് ആകുമെന്ന് അന്നൊന്നും കരുതിയിട്ടില്ല. വോയ്‌സ് ടെസ്റ്റിന് ശേഷമാണ് ഡോറയുടെ ശബ്ദമാകാന്‍ എന്നെ തിരഞ്ഞെടുത്തത്. മലയാളത്തിന് പുറമേ തമിഴിലും ഡോറയ്ക്ക് ശബ്ദം കൊടുത്തത് ഞാന്‍ തന്നെയാണ്. 

ഡോറയുടേത് ഒരു ഹെവി വര്‍ക്കായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഡോറ സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് ഒരു എപ്പിസോഡ് തീരാന്‍ ഒന്നൊന്നര മണിക്കൂര്‍ എടുക്കും. പിന്നെ അന്ന് ഞാന്‍ പഠിക്കുകയാണ്. അപ്പോള്‍ പഠിത്തവും പരീക്ഷയും എല്ലാം കഴിഞ്ഞുള്ള സമയത്തതായിരുന്നു ഡബ്ബിങ്. എല്ലാം ഒരുമിച്ച് കൊണ്ടുപോകണമായിരുന്നു.

നിമ്മി ഹര്‍ഷന്റെയും ഡോറയുടെയും കൂടുതല്‍ വിശേഷങ്ങളറിയാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം.

Content Highlights: The voice behind Dora