ചർമത്തിന്റെ നിറത്തിന്റെ പേരിലുള്ള ചർച്ചകൾ ഇപ്പോൾ വ്യാപകമാണ്. കളറിസത്തെ പറ്റിയുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാന്റെ മകൾ സുഹാനാ ഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ് ഇപ്പോൾ. തന്റെ ചെറുപ്പകാലത്ത് ചർമത്തിന്റെ നിറത്തിന്റെ പേരിൽ വിവേചനമനുഭവിച്ചിട്ടുണ്ടെന്നാണ് സുഹാനയുടെ പോസ്റ്റ്. അതുകൊണ്ട് മറ്റുള്ളവരോട് അത്തരം വിവേചനങ്ങൾ കാണിക്കരുതെന്ന് തന്റെ ആരാധകരോട് അഭ്യർഥിക്കുകയാണ് സുഹാന.

'ധാരാളം പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്, അവയിൽ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ഇതും. എന്നെ പറ്റി മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള ഓരോ ആൺകുട്ടിയെയും പെൺകുട്ടിയെയും കുറിച്ചാണ്, ഒരു കാരണവുമില്ലാതെ ആത്മവിശ്വാസം നഷ്ടമാകുന്നവരെ പറ്റിയാണ്. എന്റെ ശരീരത്തെ പറ്റി അത്തരത്തിൽ മോശമായ ധാരാളം കമന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്കിൻ ടോൺ കാരണം ഞാൻ വിരൂപയാണെന്ന് പറഞ്ഞവരുണ്ട്. എന്റെ 12-ാം വയസ്സുവരെ ഞാനത് വിശ്വസിച്ചിരുന്നു. നമ്മൾ ഇന്ത്യക്കാരാണ്, ബ്രൗൺ നിറത്തിൽ നിന്ന് നമുക്ക് ഓടിപ്പോകാനാവില്ല, ആ നിറത്തിന്റെ പലതരം ഏറ്റക്കുറച്ചിലുകളാണ് നമ്മുടെ ചർമം, അത് നിങ്ങൾ എത്രമാത്രം മെലാനിനിൽ (ചർമത്തിന് നിറം നൽകുന്ന ശരീരത്തിലെ ഘടകം) അകലാൻ ശ്രമിച്ചാലും നടക്കില്ല.' സുഹാന കുറിക്കുന്നു.

നമുക്കൊപ്പമുള്ളവർ തന്നെ നമ്മളെ വെറക്കുന്നു എന്ന തോന്നൽ വലിയ അരക്ഷിതാവസ്ഥയാണ്. സോഷ്യൽ മീഡിയയോടും ഇന്ത്യൻ മാച്ച് മേക്കിങ് സൈറ്റുകളോടും പുച്ഛമാണ് തോന്നുന്നത്, നിങ്ങൾക്ക്  5' 7 ഉയരവും വെളുത്ത നിറവുമില്ലെങ്കിൽ സൗന്ദര്യമില്ലാത്ത ആളാണെന്ന തോന്നൽ ഉണ്ടാക്കുന്നത് അവരാണ്. ഞാൻ 5'3 ഉയരവും ബ്രൗൺ നിറവും ഉള്ളയാളാണ്, അങ്ങനെയായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. #endcolourism,” ഇങ്ങനെയാണ് സുഹാന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുഹാന തന്റെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പും നൽകിയിരിക്കുന്നത്. ധാരാളം ആളുകൾ സുഹാനയെ അഭിനന്ദിച്ച് പോസ്റ്റിന് കമന്റും നൽകിയിട്ടുണ്ട്. ചിത്രത്തിൽ സാധാരണയിലും തെളിഞ്ഞതാണ് സുഹാനയുടെ ചർമത്തിന്റെ നിറമെന്നാണ് ചിലരുടെ കമന്റ്.

embed this post-

 
 
 
 
 
 
 
 
 
 
 
 
 

Reposted from @suhanakhan2 - There's a lot going on right now and this is one of the issues we need to fix!! this isn't just about me, it's about every young girl/boy who has grown up feeling inferior for absolutely no reason. Here are just a few of the comments made about my appearance. I've been told I'm ugly because of my skin tone, by full grown men and women, since I was 12 years old. Other than the fact that these are actual adults, what's sad is that we are all indian, which automatically makes us brown - yes we come in different shades but no matter how much you try to distance yourself from the melanin, you just can't. Hating on your own people just means that you are painfully insecure. I'm sorry if social media, Indian matchmaking or even your own families have convinced you, that if you're not 5"7 and fair you're not beautiful. I hope it helps to know that I'm 5"3 and brown and I am extremely happy about it and you should be too. #endcolourism - #regrann #suhanakhan

A post shared by Suhana khan (@suhanakha2) on

Content Highlights:The topic about skin tone and colourism came up when Suhana Khan posted a photo of herself