' ഇന്ന് ഞാന്‍ അമ്മയെ പറ്റി ഓര്‍ത്തു. അമ്മ ഒരു പോരാളിയായിരുന്നു. ഈ നിമിഷം അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മൂല്യങ്ങള്‍ക്കായി പോരാടാന്‍ അമ്മയുടെ ആത്മാവ് ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു.' അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് തന്റെ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണിത്. അമ്മയ്‌ക്കൊപ്പമുള്ള തന്റെ ബാല്യകാല ചിത്രവും കമല പങ്കു വച്ചിട്ടുണ്ട്.
ഇന്ത്യന്‍ വംശജയായ കമല കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഡെമോക്രാറ്റിക് നോമിനിയായ ജോ ബൈഡനാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കയിലെ പ്രധാനപാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമാണ് കമല.
ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ അമ്മ ശ്യാമളാ ഗോപാലനായിരുന്നു കമലയുടെ രാഷ്ട്രീയ ചുവടു വയ്പിന് പിന്നിലെ പ്രധാനശക്തി. അമ്മ തനിക്ക് സൂപ്പര്‍ ഹീറോ ആണെന്ന് കമല പറയുന്നുണ്ട്.
'ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളായി ജനിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്.ലോകത്തിലേറ്റവും പ്രിയപ്പെട്ട സത്യവും അതാണ്.' കമല അമ്മയെ പറ്റിയുള്ള ഒരു ഓര്‍മ്മക്കുറിപ്പില്‍ എഴുതിയത് ഇങ്ങനെ. തമിഴ് വംശജയായ കമലയുടെ അമ്മ ശ്യാമള 19 -ാം വയസ്സിലാണ് അമേരിക്കയിലെത്തുന്നത്. അമ്മയുടെ ആ ധൈര്യത്തെ പറ്റിയും കമല കുറിക്കുന്നുണ്ട്.
കമലയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. പിന്നീട് കമലയെയും ഇളയ സഹോദരിയെയും വളര്‍ത്തിയത് അമ്മയാണ്. ഹിലാരി ക്ലിന്റന്റെ ഉപദേശകയായിരുന്നു സഹോദരി മായ.
2009 ല്‍ ഓപ്ര വിന്‍ഫ്രെ എപ്പിസോഡില്‍ അമ്മ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി കമല തുറന്ന് പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയുണ്ടാക്കിയിരുന്ന ഇഡലിയും സാമ്പാറും മാത്രമല്ല തീവ്ര രാഷ്ട്രീയ നിലപാടുകളും കമലയുടെ ഇഷ്ടങ്ങളിലൊന്നാണ്.
Thinking of my mother today. She was smart, fierce, and my first campaign staffer — and I dearly wish she was here with us for this moment. Her spirit still drives me to fight for our values. pic.twitter.com/pf0lFrvoWI
— Kamala Harris (@KamalaHarris) January 22, 2019
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാലാമത്തെ വനിത കൂടിയാണ് കമല. 54 വര്‍ഷത്തെ ജീവിതത്തില്‍ നിരവധി വിജയങ്ങള്‍ കമല നേടിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക് അറ്റോര്‍ണിയാവുന്ന ആദ്യ വനിതയും കറുത്ത വംശജയും കമലയാണ്. ഫീമെയില്‍ ബരാക്ക് ഒബാമ എന്ന വിളിപ്പേരും കമലയുടെ ആരാധകര്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: The Indian Roots of Kamala Harris are Not Just Her Love for Idlis