മ്മയുടെ നെഞ്ചോടു ചേര്‍ന്നിരുന്ന് കുഞ്ഞ് മുലപ്പാല്‍ നുകരുന്ന ദൃശ്യം. ലോകത്തെ മറ്റൊരു കാഴ്ചയ്ക്കും ഇത്രയേറെ മനോഹാരിത ഉണ്ടാകില്ല. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞിന് പാലു നല്‍കുക അത്ര എളുപ്പമുള്ള കാര്യമല്ല. തുറിച്ചു നോട്ടങ്ങളും അപമാനകരമായ പരാമര്‍ശങ്ങള്‍ക്കും ഈ അമ്മമാര്‍ക്കു നേരെ ഉയരും.

സമൂഹത്തിന്റെ ഈ കാഴ്ച്ചപ്പാട് മാറ്റാനുള്ള ശ്രമത്തിലാണ് സാറാ മുര്‍നെയ്‌നര്‍ എന്ന ഫോട്ടോഗ്രാഫര്‍. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്വദേശിയാണ് സാറ. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കുന്നതിന്റെ, വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയാണ് സാറ ചെയ്യുന്നത്.

രണ്ടുകുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് ഇവര്‍. രണ്ടാമത്തെ കുഞ്ഞിന്റെ പിറവിക്കു ശേഷമാണ് ദ ആസ്‌ട്രേലിയന്‍ ബ്രസ്റ്റ് ഫീഡിങ് പ്രോജക്ട് എന്ന പേരില്‍ മുലയൂട്ടുന്ന അമ്മമാരുടെ ദൃശ്യങ്ങള്‍ സാറ പകര്‍ത്താന്‍ ആരംഭിക്കുന്നത്.

australian breast feeding project

"ശരിയായ രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കുന്നതിനെ കുറിച്ച് പല അമ്മമാരും ബോധവതികളല്ല. കൃത്രിമപ്പാല്‍ നല്കുന്നതിന്റെ ദോഷങ്ങളെ കുറിച്ച് ആളുകള്‍ ചിന്തിക്കാറുമില്ല. മാത്രമല്ല, മുലയൂട്ടലുമായ ബന്ധപ്പെട്ട് തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവയെ തിരുത്തുക. അതാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമാക്കുന്നത്"- സാറ പറയുന്നു.

australian breast feeding project

ഓസ്‌ട്രേലിയയുടെ ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കിയാണ് സാറ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ബറോസാ വാലി, സീഫോര്‍ഡ് വാലി, മിലാ മിലാ വെള്ളച്ചാട്ടം എന്നിവിടങ്ങളാണ് സാറയുടെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായത്.

കുഞ്ഞുങ്ങളെ പരിചരിക്കുന്ന സമയത്ത് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും അമ്മമാര്‍ നേരിടാന്‍ ഇടയാകരുത്. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയത്ത് അപമാനകരമായ പരാമര്‍ശങ്ങള്‍ നേരിടാനും ഇടയാകരുത്. കുഞ്ഞുങ്ങളെ മുലയൂട്ടിയിരുന്ന സമയത്ത് പല ബുദ്ധിമുട്ടുകളും ഞാനും അനുഭവിച്ചിരുന്നു. കാര്യങ്ങള്‍ പറഞ്ഞുതരാനോ സഹായിക്കാനോ ആരുമുണ്ടായിരുന്നില്ല. - സാറ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനോടകം 1300 ഓളം അമ്മമാരാണ് പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുള്ളത്.

australian breast feeding project

Photo: Facebook/ Australian Breastfeeding Project