യന്നാ വില്യംസ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കയറിയത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയാണ് ഇവർ. എന്നാൽ മുപ്പത് വർഷത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നഖങ്ങൾ മുറിച്ചുമാറ്റിയിരിക്കുകയാണ് അയന്ന.

സി.എൻ.എന്നിന്റെ റിപ്പോർട്ടനുസരിച്ച് 2017 ലാണ് അയന്ന ലോക റെക്കോർഡ് നേടിയത്. 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോട്ടിൽ നെയിൽ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങൾ ഭംഗിയാക്കാൻ.

ബുധനാഴ്ച നഖങ്ങൾ മുറിക്കുന്നതിന് മുമ്പ് തന്റെ തന്നെ റെക്കോർഡിനെ അയന്ന മറികടന്നിരുന്നു. 24 അടി നീളമുണ്ടായിരുന്നു നഖങ്ങൾക്ക്. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെർമറ്റോളജിയിലെ ഡോ. അലിസൺ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങൾ മുറിച്ചത് വികാരഭരിതമായ ആ രംഗങ്ങൾ ആശുപത്രി അധികൃതർ വീഡിയോയിൽ പകർത്തുകയും ചെയ്തു.

1990 മുതൽ അയന്ന നഖങ്ങൾ വളർത്തിത്തുടങ്ങിയിരുന്നു. 'നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ തന്നെയാണ് രാജ്ഞി.' അയന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Content Highlights:Texas woman with World’ s Longest fingernails cuts them after 30 years